തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയയും. അദ്ദേഹത്തെ ഇപ്പോൾ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന സ്പീക്കറിനെയാണ് ഇപ്പോൾ ഐസിയുവിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചത്.
Also Read: Speaker P Sreeramakrishnan ന് കോവിഡ്, സ്പീക്കർ വസതിയിൽ നിരീക്ഷണത്തിൽ
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ള ആളാണ് സ്പീക്കർ. അതുകൊണ്ടാണ് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് പ്രത്യേക മെഡിക്കൽ ബോർഡിനെ രൂപീകരിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോട് കേരളത്തിൽ കൊവിഡ് വ്യാപകമാകുകയാണ്. ഈ സാഹചര്യത്തിൽ വാക്സിന് സംസ്ഥാനത്ത് ക്ഷാമമുണ്ടെന്നും അതുകൊണ്ടുതന്നെ 50 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധന് കത്തയച്ചിരുന്നു.
Also Read: ഡോളർ കടത്ത് കേസ്: സ്പീക്കർ ഹാജരാവില്ല, അസുഖമായതിനാൽ എത്തില്ലെന്ന് വിശദീകരണം
കേരളത്തിൽ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 5692 കേസുകളാണ്. മാത്രമല്ല 11 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളിൽ സംസ്ഥാനത്തെ ജില്ലകളിൽ ഇപ്രകാരമാണ് കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂർ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂർ 320, കൊല്ലം 282, കാസർഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...