തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ [പ്രവേശിപ്പിച്ചത്. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.
Also Read: Kurup Movie | 75 കോടിയും കടന്ന് 'കുറുപ്പിന്റെ' ജൈത്രയാത്ര തുടരുന്നു...
മലയാള സിനിമാ ആസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. മലയാളത്തിലെ മികച്ച നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ സൃഷ്ടിച്ച മഹാനായിരുന്നു അദ്ദേഹം.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണ നേടിയിരുന്നു. കൂടാതെ സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി-പി ഭാസ്കരൻ ഗാനസാഹിത്യ പുരസ്‌കാരം തുടങ്ങിയവയ്ക്കും അദ്ദേഹം അർഹനായിരുന്നു.
Also Read: Marakkar teaser 2 | തിയേറ്ററുകളെ ആവേശത്തിലാക്കാൻ 'മരക്കാർ'; രണ്ടാമത്തെ ടീസർ കാണാം
ഫെബ്രുവരി 13, 1942 ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായിട്ടായിരുന്നു ബിച്ചു തിരുമല എന്ന ബി ശിവശങ്കരൻ നായർ ജനിച്ചത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്നേഹത്തോടെ വിളിച്ച പേരാണ് ബിച്ചു. ശേഷം അദ്ദേഹം തിരുവനന്തപുരത്തെ തിരുമലയിലേക്ക് താമസം മാറിയതോടെ ബിച്ചു തിരുമലയായി മാറുകയായിരുന്നു.
ബിച്ചു തിരുമലയുടെ കാവ്യ ജീവിതം ആരംഭിച്ചത് ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകൾ കുറിച്ചുകൊണ്ടാണ്. ബിച്ചു തിരുമലയുടെ വിടവാങ്ങൽ കലാകേരളത്തിന് വൻ നഷ്ടം തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...