വെള്ളക്കെട്ടിൽ നിന്ന് മോചനം; 98 വയസായ പാപ്പിയമ്മയ്ക്ക് വീട് സമ്മാനിച്ച് ബോബി ചെമ്മണ്ണൂർ

തനിച്ചു താമസിക്കുന്ന പാപ്പിയമ്മയുടെ ജീവിത ദൈന്യം ഒന്നര വർഷം മുമ്പ് അറിഞ്ഞ ബോച്ചെ പാപ്പിയമ്മയ്ക്ക് വീടു നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സാങ്കേതിക തടസങ്ങളടക്കം നീക്കാൻ കൂടുതൽ സമയം വേണ്ടി വന്നതിനാലാണ് വീടു നിർമ്മാണം വൈകിയത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 23, 2022, 07:18 PM IST
  • വെള്ളപ്പൊക്കം കൊല്ലം മുഴുവന്‍ അനുഭവിക്കുന്ന പാപ്പിയമ്മയ്ക്ക് സഹായവുമായാണ് ബോബി ചെമ്മണ്ണൂർ എത്തിയത്.
  • ആറു മാസം വെള്ളക്കെട്ടിലമരുന്ന തേവലക്കാട്ടിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടാണ് പാപ്പിയമ്മയ്ക്കായി ഒരുക്കിയത്.
  • വീട്ടുപരിസരത്ത് വെള്ളം പൊങ്ങിയാൽ വീടിന്റ അടിഭാഗത്തായി ഉറപ്പിച്ചിട്ടുള്ള വീപ്പകൾ വീടിനെ ഉയർത്തി നിർത്തും.
വെള്ളക്കെട്ടിൽ നിന്ന് മോചനം; 98 വയസായ പാപ്പിയമ്മയ്ക്ക്  വീട് സമ്മാനിച്ച് ബോബി ചെമ്മണ്ണൂർ

മഴക്കാലമെത്തുമ്പോള്‍ പാപ്പിയമ്മയുടെ ഉള്ളില്‍ തീയാണ്. വെള്ളക്കെട്ടിലാകുന്ന തേവലക്കാട്ടിലെ വീട്ടിൽ ഒറ്റയ്ക്കാണ് പാപ്പിയമ്മ താമസിക്കുന്നത്. വെള്ളപ്പൊക്കം കൊല്ലം മുഴുവന്‍ അനുഭവിക്കുന്ന പാപ്പിയമ്മയ്ക്ക് സഹായവുമായാണ് ബോബി ചെമ്മണ്ണൂർ എത്തിയത്. നൊമ്പരപ്പെടുന്നവരെ സഹായിക്കുമ്പോൾ അവരുടെ കണ്ണുകളിലുണ്ടാകുന്ന തിളക്കമാണ് തനിക്കു ലഭിക്കുന്ന ഏറ്റവു വലിയ ലഹരിയും ഊർജവുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. വൈക്കം തലയോലപ്പറമ്പിൽ പ്ലാസ്റ്റിക് ഷീറ്റു വിരിച്ച ഷെഡിൽ തണുപ്പേറ്റ് ദുരിത ജീവിതം നയിച്ചിരുന്ന 98 കാരിക്ക് സുരക്ഷിതമായ പുതിയ ഭവനം ബോ ചെ സമ്മാനിച്ചു. 

തനിച്ചു താമസിക്കുന്ന പാപ്പിയമ്മയുടെ ജീവിത ദൈന്യം ഒന്നര വർഷം മുമ്പ് അറിഞ്ഞ ബോച്ചെ പാപ്പിയമ്മയ്ക്ക് വീടു നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സാങ്കേതിക തടസങ്ങളടക്കം നീക്കാൻ കൂടുതൽ സമയം വേണ്ടി വന്നതിനാലാണ് വീടു നിർമ്മാണം വൈകിയത്. ആറു മാസം വെള്ളക്കെട്ടിലമരുന്ന തേവലക്കാട്ടിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടാണ് പാപ്പിയമ്മയ്ക്കായി ഒരുക്കിയത്. വീട്ടുപരിസരത്ത് വെള്ളം പൊങ്ങിയാൽ  വീടിന്റ അടിഭാഗത്തായി ഉറപ്പിച്ചിട്ടുള്ള വീപ്പകൾ വീടിനെ ഉയർത്തി നിർത്തും. 200 ചതുരശ്ര അടിയിൽ തീർത്ത വീടിന് 2.75 ലക്ഷം രൂപയാണ് ചെലവു വന്നത്.

Read Also: തിരുവനന്തപുരത്തെ പാൽമുന്തിരി സർബത്ത് ഇത്ര വൈറൽ ആയതെങ്ങനെ..?

പാപ്പിയമ്മയ്ക്കായി ബോച്ചെ ഒരുക്കി നൽകിയ വീടിന്റ താക്കോൽ ദാന കർമ്മത്തിനു സാക്ഷികളാകാൻ തേവലക്കാട് നിവാസികളാകെ എത്തിയിരുന്നു. പാപ്പിയമ്മയ്ക്ക് ഭവനം നിർമ്മിച്ചു നൽകിയ ബോച്ചെയ്ക്ക് പാപ്പിയമ്മയുടെ മകൾ അംബിക നന്ദിസൂചക മായി നൽകിയ നെൽകതിരുകൾചേർത്തൊരുക്കിയ ഉപഹാരം ഏറെ ഹൃദ്യമായി. തലയോലപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ചെള്ളാങ്കലിന്റ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബോബി ചെമ്മണ്ണൂർ വീടിന്റ താക്കോൽ പാപ്പിയമ്മയ്ക്കു കൈമാറി. വൈക്കം എംഎൽഎ, സി.കെ. ആശയും ചടങ്ങിൽ സന്നിഹിതയായിരുന്നു. 

പാപ്പിയമ്മയെ ചേർത്തുപിടിച്ചാണ് ബോച്ചെ ഗൃഹപ്രവേശം നടത്തിയത്. പുതിയ വീട്ടിലെ അടുക്കളയിൽ പാപ്പിയമ്മയ്ക്കൊപ്പം നിന്ന് പാലുകാച്ചി വീട്ടിലെത്തിയ എല്ലാവർക്കും വിതരണം ചെയ്തും പ്രദേശവാസികൾക്കൊപ്പം സെൽഫിയെടുത്ത് സന്തോഷം പങ്കിട്ട് രണ്ടു മണിക്കൂറിലധികം തേവലക്കാട്ട് ചെലവഴിച്ചാണ് ബോബി ചെമ്മണ്ണൂർ മടങ്ങിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News