ജലനിരപ്പ് വേഗത്തിൽ ഉയരുന്നു; പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളിൽ ബ്ലൂ അലർട്ട്

മഴ ശമനമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Aug 6, 2022, 07:33 AM IST
  • ഡാമുകളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു
  • പമ്പ, കക്കി,ആനത്തോട് അണക്കെട്ടുകളിൽ ബ്ലൂ അലർട്ട്
  • അപ്പർ കുട്ടനാടൻ മേഖലയിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
ജലനിരപ്പ് വേഗത്തിൽ ഉയരുന്നു; പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളിൽ ബ്ലൂ അലർട്ട്

സംസ്ഥാനത്ത് മഴ ശമനമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.  പത്തനംതിട്ടയിലെ പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് വേഗത്തിൽ ഉയരുന്ന സാഹചര്യമാണുള്ളത്. പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ കഴിഞ്ഞ ദിവസത്തേക്കാൾ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.  

റാന്നി, കേഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലെ റോഡുകളിലേയും വീടുകളിലേയും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പലയിടത്തും വലിയ വെള്ളക്കെട്ട് തുടരുന്ന സാഹചര്യവുമുണ്ട്. തിരുവല്ല താലൂക്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ തലവടി അടക്കമുള്ള അപ്പർ കുട്ടനാടൻ മേഖലയിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. 

അമ്പലപ്പുഴ തിരുവല്ല റോഡിൽ പലയിടങ്ങളിലായി  വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കിഴക്കൻ വെള്ളം എത്തുന്നതോടെ കുട്ടനാട്ടിലും വെള്ളം ഉയരുന്ന സ്ഥിതിയാണുള്ളത്. തോട്ടപ്പള്ളിയിലെ ഷട്ടറുകൾ തുറന്നതോടെ വെള്ളം വേഗത്തിൽ കടലിലേക്ക് വലിയുന്നുണ്ട്. 

ഏറ്റവുമധികം ഡാമുകളുള്ള ജില്ലയായ ഇടുക്കിയിൽ അഞ്ച് അണക്കെട്ടുകളിലാണ് നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പൊന്മുടി, ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിൽ ആണ്  റെഡ് അലേർട്ട് നിലനിൽക്കുന്നത്. ഇടുക്കി ഡാമിൽ രാത്രിയോടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കേരളത്തിന് എന്നും ആശങ്കയാവുന്ന മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ ഇന്ന് തുറന്നു. ഇടുക്കിയിലെ ഡാമുകളിൽ പലതും തുറക്കാൻ സാധ്യതയുള്ളതിനാൽ പെരിയാർ തീരത്ത് ജാഗ്രത തുടരുന്നുണ്ട്. നിലവിൽ ആശങ്ക വേണ്ടെന്നാണ്  അധികൃതർ പറയുന്നത്.

തൃശൂരിൽ പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടാണ് നിലനിൽക്കുന്നത്. പറമ്പിക്കുളത്തു നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതോടെ ചാലക്കുടിയിൽ ആശങ്ക ഒഴിയുകയാണ്. പൊരിങ്ങൽക്കുത്ത്, പീച്ചി, ചിമ്മിനി, വാഴാനി, മലമ്പുഴ ഡാമുകളിൽ അപകടനിലയില്ലെന്നും റിപ്പോർട്ടുണ്ട്. ചാലക്കുടിയും ഭാരതപ്പുഴയും ഇപ്പോഴും അപകട നിലയ്ക്ക് താഴെയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News