Bear: മാനന്തവാടിയിൽ കരടി ഇറങ്ങി; ജാഗ്രതാ നിർദ്ദേശവുമായി വനം വകുപ്പ്

Bear spoted in Wayanad Mananthavadi: കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് വള്ളിയൂർക്കാവിൽ കരടിയെ കണ്ടത്. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2024, 01:23 PM IST
  • കരടി എത്തിയതിൻ്റെ സിസിടിവി ദൃശ്യം പുറത്തു വന്നു.
  • നാട്ടുകാരും വനപാലകരും മേഖലയിൽ തിരച്ചിൽ നടത്തുന്നു.
  • ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാർ വീണ്ടും കരടിയെ കണ്ടു.
Bear: മാനന്തവാടിയിൽ കരടി ഇറങ്ങി; ജാഗ്രതാ നിർദ്ദേശവുമായി വനം വകുപ്പ്

മാനന്തവാടി: വയനാട് മാനന്തവാടി തോണിച്ചാലിൽ കരടി ഇറങ്ങി. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയ വനം വകുപ്പ് തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം കരടിയെ കണ്ട വള്ളിയൂർക്കാവ് റോഡിൽ നിന്ന് 5 കിലോ മീറ്റർ അകലെയാണ് തോണിച്ചാൽ.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് വള്ളിയൂർക്കാവിൽ നാട്ടുകാർ ആദ്യം കരടിയെ കണ്ടത്. ഇതിന് പിന്നാലെ കരടി എത്തിയതിൻ്റെ സിസിടിവി ദൃശ്യം പുറത്തു വന്നു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ പയ്യമ്പള്ളി മുട്ടൻകര ലെനീഷിന്റെ വീട്ടിൽ സ്ഥാപിച്ച സിസിടിവി  ക്യാമറയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്.

ALSO READ: വീട് നിർമിക്കുന്ന സ്ഥലത്ത് മനുഷ്യന്റെ തലയോട്ടിയും എല്ലുകളും പ്ലാസ്റ്റിക് കവറിൽ; ദുരൂഹത, പോലീസ് അന്വേഷണം

ചെറ്റപ്പാലം ബൈപ്പാസ് ജംഗ്ഷൻ, മൈത്രി നഗർ, ഡിലേനി ഭവൻ, അടിവാരം എന്നീ പ്രദേശങ്ങളിലാണ് ഇന്നലെ കരടിയെ കണ്ടത്. നാട്ടുകാരും വനപാലകരും മേഖലയിൽ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കരടിയെ കണ്ടെത്താനായിട്ടില്ല. ഇവിടെ നിന്ന് 5 കിലോ മീറ്റർ അകലെ തോണിച്ചാലിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാർ വീണ്ടും കരടിയെ കണ്ടു. കണ്ടകർണൻ കൊല്ലി റോഡിലെ രാധയുടെ വീട്ടിലെ സിസിടിവിയിൽ കരടി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. 

പ്രദേശവാസികൾക്ക് വനം വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മാനന്തവാടി ഫോറസ്റ്റ് റേഞ്ചിന്റെയും ബത്തേരി ആർ ആർ ടി സംഘത്തിന്റെയും നേതൃത്വത്തിലാണ് മേഖലയിൽ തിരച്ചിൽ പുരോഗമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News