Accident : മാവേലിക്കരയിൽ ഓട്ടോറിക്ഷ പുഴയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; മൂന്ന് വയസുള്ള കുട്ടിയെ കാണാതായി

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അച്ചൻകോവിൽ ആറിലേക്ക് വീഴുകയായിരുന്നു. കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകുയാണ്

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 09:52 PM IST
  • വെൺമണി പാറചന്ത സ്വദേശിനി ആതിര എസ് നായരാണ് മരിച്ചത്.
  • ഇവരുടെ മൂന്ന് വയസുള്ള മകൻ കാശിനാഥനെയാണ് കാണാതായത്.
  • കുട്ടിക്കായിട്ടുള്ള തിരച്ചിൽ തുടർന്നു വരികയാണ്.
Accident : മാവേലിക്കരയിൽ ഓട്ടോറിക്ഷ പുഴയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; മൂന്ന് വയസുള്ള കുട്ടിയെ കാണാതായി

ആലപ്പുഴ : മാവേലിക്കരയിൽ കൊല്ലകടവ് പാലത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ യുവതി മരിച്ചു. ഓട്ടോയിലുണ്ടായിരുന്നു മൂന്ന് വയസുള്ള കുട്ടിയെ കാണാതായി. വെൺമണി പാറചന്ത സ്വദേശിനി ആതിര എസ് നായരാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസുള്ള മകൻ കാശിനാഥനെയാണ് കാണാതായത്. കുട്ടിക്കായിട്ടുള്ള തിരച്ചിൽ തുടർന്നു വരികയാണ്.

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് വീഴുകയായിരുന്നു. അഞ്ച് പേരായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. മൂന്ന് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ആതിരയുടെ ഭർത്താവ് ഷൈലേഷ് (അനു–43), മകൾ കീർത്തന (11), ഓട്ടോ ഡ്രൈവർ സബനോ സജു എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി. കുഞ്ഞിന് വേണ്ടി ഫയർ ഫോഴ്സും പോലിസും തിരച്ചിൽ  തുടരുകയണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News