Venus Saturn Conjunction: ഡിസംബർ 28 ന് മിത്ര ഗ്രഹങ്ങളായ ശനിയും ശുക്രനും കൂടിച്ചേരും. ഇതിലൂടെ പുതുവർഷത്തിൽ ചില രാശികരുടെ ഭാഗ്യം തെളിയും.
Shukra Shani Yuti 2025: ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തിൻ്റെയും മഹത്വത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും അധിപനായിട്ടാണ് കണക്കാക്കുന്നത്.
Venus Saturn Conjunction: ഡിസംബർ 28 ന് മിത്ര ഗ്രഹങ്ങളായ ശനിയും ശുക്രനും കൂടിച്ചേരും. ഇതിലൂടെ പുതുവർഷത്തിൽ ചില രാശികരുടെ ഭാഗ്യം തെളിയും.
ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തിൻ്റെയും മഹത്വത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും അധിപനായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ കർമ്മങ്ങൾക്കനുസരിച്ച് ഫലങ്ങൾ നൽകുന്ന ഒരു ഗ്രഹമാണ് ശനി.
ശുക്രനും ശനിയും സൗഹൃദ ഗ്രഹങ്ങളാണ്. ഈ വർഷം ഡിസംബർ 28 ന് ഈ രണ്ട് ശക്തമായ ഗ്രഹങ്ങളും കുംഭ രാശിയിൽ കൂടിച്ചേരും.
ഈ രണ്ട് സൗഹൃദ ഗ്രഹങ്ങളും കൂടിച്ചേരുന്നതോടെ ചിലർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയാം...
മിഥുനം (Gemini): ശുക്രനും ശനിയും കൂടിച്ചേരുന്നത് ഈ രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും. ഈ സമയത്ത് ഇവർക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, വിദ്യാർത്ഥികൾക്ക് പഠനത്തിൽ വിജയം, ജോലിസ്ഥലത്ത് വലിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, പഴയ നിക്ഷേപത്തിൽ നിന്ന് വലിയ വരുമാനം ലഭിച്ചേക്കാം. തീർപ്പാക്കാത്ത ജോലി പൂർത്തിയാക്കും
കുംഭം (Aquarius): ശുക്ര-ശനി സംയോഗം ഈ രാശിയിലാണ് നടക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ സുവർണ്ണകാലത്തിന് തുടക്കമാകുകയാണ്. ഈ സമയം ഇവർക്കു പുതിയ ബിസിനസ്സ് ബന്ധങ്ങൾ രൂപപ്പെടുകയും അതിലൂടെ ബിസിനസ്സ് വിപുലീകരിക്കുകയും ചെയ്യും. അവിവാഹിതർക്ക് വിവാഹാലോചന വരും. സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും, വരുമാനം വർദ്ധിക്കും
മേടം (Aries): ശുക്ര-ശനി സംക്രമണം ഈ രാശിക്കാർക്കും മികച്ച നേട്ടങ്ങൾ നൽകും, ഓഹരി വിപണിയിൽ നിന്നും നേട്ടം, ആരോഗ്യം നല്ലതായിരിക്കും, കുടുംബത്തോടൊപ്പം ചുറ്റിക്കറങ്ങാൻ അവസരം, ജോലിയിൽ പുരോഗതി എന്നിവ ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)