വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് കോളേജ് വിദ്യാർഥി മുങ്ങി മരിച്ചു

തുവിള ദേവമാധവ് ഭവനിൽ സുനിൽകുമാർ, മഞ്ജു ദമ്പതികളുടെ മകൻ മഹാദേവ്( 21) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

Written by - Zee Malayalam News Desk | Last Updated : Apr 16, 2024, 11:37 PM IST
  • കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയ ഇവർ ചെല്ലഞ്ചി പാലത്തിനു സമീപം കുഴിയിൽ അകപ്പെടുകയായിരുന്നു.
  • രാത്രി 7 മണിയോടെ പാലോട് പോലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു മോർച്ചറിയിലേക്ക് മാറ്റി.
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് കോളേജ് വിദ്യാർഥി മുങ്ങി മരിച്ചു

പാലോട്: വാമനപുരം നദിയിൽ ചെല്ലഞ്ചി കടവിൽ കുളിക്കാനിറങ്ങിയ ആനാട് എൻജിനീയറിങ് കോളേജ് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി മുങ്ങി മരിച്ചു.മുതുവിള ദേവമാധവ് ഭവനിൽ സുനിൽകുമാർ, മഞ്ജു ദമ്പതികളുടെ മകൻ മഹാദേവ്( 21) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയ ഇവർ ചെല്ലഞ്ചി പാലത്തിനു സമീപം കുഴിയിൽ അകപ്പെടുകയായിരുന്നു. രാത്രി 7 മണിയോടെ പാലോട് പോലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു മോർച്ചറിയിലേക്ക് മാറ്റി. ഇതേ സ്ഥലത്ത് കഴിഞ്ഞവർഷം രണ്ടുപേർ മുങ്ങി മരിച്ചിരുന്നു. ദേവ മാധവ് സഹോദരനാണ്

Trending News