ഏറ്റുമാനൂർ - കോട്ടയം പാതയിൽ മേൽപാലത്തിന്റെ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴിതിരിച്ചുവിടും

 ട്രെയിനുകൾ വഴി തിരിച്ചുവിടുന്നതിനെ തുടർന്ന് എറണാകുളം ജം​ഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 09:46 AM IST
  • സെക്കന്ദരാബാദിൽ നിന്ന് പുറപ്പെടുന്ന സെക്കന്ദരാബാദ്-തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് (17230)
  • തിരുവനന്തപുരം-ന്യൂഡൽഹി കേരള സൂപ്പർ ഫാസ്റ്റ് (12625)
  • മം​ഗളൂരു സെൻട്രൽ-നാ​ഗർകോവിൽ പരശുറാം എക്സ്പ്രസ് (16649)
  • കന്യാകുമാരി-പൂനെ എക്സ്പ്രസ് (16382) എന്നീ ട്രെയിനുകളാണ് ബുധനാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടുന്നത്
ഏറ്റുമാനൂർ - കോട്ടയം പാതയിൽ മേൽപാലത്തിന്റെ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴിതിരിച്ചുവിടും

തിരുവനന്തപുരം: ഏറ്റുമാനൂർ-കോട്ടയം റെയിൽവേ മേൽപാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വഴി തിരിച്ചുവിടും. നാളെയാണ് കോട്ടയം വഴി പോകേണ്ട ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുക. സെക്കന്ദരാബാദിൽ നിന്ന് പുറപ്പെടുന്ന സെക്കന്ദരാബാദ്-തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് (17230), തിരുവനന്തപുരം-ന്യൂഡൽഹി കേരള സൂപ്പർ ഫാസ്റ്റ് (12625), മം​ഗളൂരു സെൻട്രൽ-നാ​ഗർകോവിൽ പരശുറാം എക്സ്പ്രസ് (16649), കന്യാകുമാരി-പൂനെ എക്സ്പ്രസ് (16382) എന്നീ ട്രെയിനുകളാണ് ബുധനാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടുന്നത്. ട്രെയിനുകൾ വഴി തിരിച്ചുവിടുന്നതിനെ തുടർന്ന് എറണാകുളം ജം​ഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ഷൊർണൂർ-നിലമ്പൂർ റെയിൽപാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ ചെറുകര റെയിൽവേ ​ഗേറ്റ് അടച്ചിടും. ഇതുവഴി വാഹന ​ഗ​ഗാത​ഗതം പൂർണമായി നിരോധിക്കും. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വാഹനങ്ങൾ കടത്തിവിടില്ല. ഇതിന് പകരമായി പുളിങ്കാവ്-ചീരട്ടാമല, പുലാമന്തോള്‍-ഓണപ്പുട-അങ്ങാടിപ്പുറം, അങ്ങാടിപ്പുറം-പരിയാപുരം റോഡുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News