Kalarcode Accident: കളർകോട് അപകടം: ആൽവിന് വിട നൽകാനൊരുങ്ങി നാട്;സംസ്കാരം ഇന്ന് ഉച്ചയോടെ

Alappuzha Kalarcode Accident Updates: ആൽവിൻ പഠിച്ച എടത്വ സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിനു ശേഷമാകും മൃതദേഹം സംസ്ക്കരിക്കുക

Written by - Zee Malayalam News Desk | Last Updated : Dec 9, 2024, 09:15 AM IST
  • ആൽവിൻ ജോർജിന്റെ സംസ്കാരം ഇന്ന് നടക്കും
  • ഉച്ചയോടെ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിലാണ് സംസ്കാരം നടക്കുന്നത്
Kalarcode Accident: കളർകോട് അപകടം: ആൽവിന് വിട നൽകാനൊരുങ്ങി നാട്;സംസ്കാരം ഇന്ന് ഉച്ചയോടെ

ആലപ്പുഴ:കളർകോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ആൽവിൻ ജോർജിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയോടെ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിലാണ് സംസ്കാരം നടക്കുന്നത്. 

Also Read: ഐഐടിയിൽ പ്രവേശനത്തിന് യോ​ഗ്യത നേടി... തിരഞ്ഞെടുത്തത് മെഡിസിൻ; നൊമ്പരമായി ആൽവിൻ, വിട നൽകി നാട്

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്കും പൊതുദർശനത്തിനും ശേഷം വെള്ളിയാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു. തുടർന്ന് എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ചു. നിരവധിപേരാണ് ആൽവിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.  

പത്ത് മണിയോടെ ആൽവിൻ പഠിച്ച എടത്വ സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിനു ശേഷമാകും മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുക. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് ആൽവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.

Also Read: ഇടവ രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും; ചിങ്ങ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരിപ്പോഴും.  അപകടം നടന്ന സ്ഥലത്തുവച്ചുതന്നെ 5 വിദ്യാർത്ഥികൾ മരിച്ചിരുന്നു.  ഗുരുതരമായി പരിക്കേറ്റ ആല്‍വിന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം ആല്‍വിനെ സുഹൃത്തുകള്‍ സിനിമയ്ക്ക് പോകാന്‍ ക്ഷണിച്ചിരുന്നെങ്കിലും ആദ്യം നിരസിച്ചെങ്കിലും കൂട്ടുകാരുടെ നിര്‍ബന്ധത്തെ തുടർന്ന് അമ്മയെ വിളിച്ച് അനുവാദം വാങ്ങിയായിരുന്നു ആല്‍വിന്‍ ഇറങ്ങിയത്. പരിക്കേറ്റ മറ്റ് 5 വിദ്യാർഥികൾ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News