AK Shanib: 'സത്യം വിളിച്ചു പറഞ്ഞതിന്‍റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്'; ഇടത് യുവജന കൺവൻഷനിൽ പങ്കെടുത്ത് എകെ ഷാനിബ്

വ്യക്തി താല്‍പര്യം, സാമ്പത്തിക താല്‍പര്യം എന്നിവ മുൻനിര്‍ത്തി വി.ഡി.സതീശനും ഷാഫിയും നടത്തുന്ന കോൺഗ്രസിനെതിരെയാണ് സംസാരിച്ചതെന്ന് എകെ. ഷാനിബ്.

Written by - Zee Malayalam News Desk | Last Updated : Oct 28, 2024, 04:34 PM IST
  • ഇടത് യുവജന കൺവൻഷനിൽ പങ്കെടുത്ത് എ.കെ ഷാനിബ്
  • സത്യം വിളിച്ചു പറഞ്ഞതിന്‍റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതെന്ന് ഷാനിബ്
  • ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീം ഷാനിബിനെ സ്വീകരിച്ചു
AK Shanib: 'സത്യം വിളിച്ചു പറഞ്ഞതിന്‍റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്'; ഇടത് യുവജന കൺവൻഷനിൽ പങ്കെടുത്ത് എകെ ഷാനിബ്

പാലക്കാട് : ഇടത് യുവജന കൺവൻഷനിൽ പങ്കെടുത്ത് പാലക്കാട്ടെ പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവ് എ.കെ ഷാനിബ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന യുവജന കൺവെൻഷനിലാണ് ഷാനിബ് പങ്കെടുത്തത്.

വരിക വരിക സഹജരേ സഹന സമരമായി ദേശഭക്തി ഗാനം ആലപിച്ച് പ്രസംഗിച്ച് തുടങ്ങിയ ഷാനിബ് കോൺഗ്രസ്ക്കാരനായാണ് കൺവെൻഷനിൽ പങ്കെടുക്കുന്നത് എന്ന് പറഞ്ഞു. സത്യം വിളിച്ചു പറഞ്ഞതിന്‍റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതെന്നും വ്യക്തി താല്‍പര്യം, സാമ്പത്തിക താല്‍പര്യം എന്നിവ മുൻനിര്‍ത്തി വി.ഡി.സതീശനും ഷാഫിയും നടത്തുന്ന കോൺഗ്രസിനെതിരെയാണ് സംസാരിച്ചത് എന്നും ഷാനിബ് പറഞ്ഞു.

Read Also: രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം, വയനാട്ടിൽ മെഡിക്കൽ കോളേജിന് വേണ്ടി പ്രവർത്തിക്കും; രാഷ്ട്രീയ പോരിനിറങ്ങി പ്രിയങ്ക ഗാന്ധി

തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സാഹചര്യം പ്രകൃതി ഒരുക്കി തന്നിട്ടുണ്ട്. നമ്മളത് ചേര്‍ത്ത് നിര്‍ത്തിയാല്‍ മതി. ബി.ജെ.പിയെ വിജയിപ്പിക്കാൻ സതീശൻ ധാരണയുണ്ടായിട്ടുണ്ടാവും. എന്നാൽ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പിയില്‍ നിന്ന് വലിയ അടിയൊഴുക്കുണ്ടെന്നും ഷാനിബ് കൂട്ടിച്ചേർത്തു

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ്  എ എ റഹീം ഷാനിബിനെ സ്വീകരിച്ചു. പാലക്കാട്ടെ യുവജനങ്ങൾ പി സരിനെ ഏറ്റെടുത്ത് കഴിഞ്ഞെന്ന്  എ എ റഹീം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News