AK Saseendran Phone Call Row : മുഖ്യമന്ത്രി വേട്ടക്കാരെ സംരക്ഷിക്കുന്നു, ഇരയെ അപമാനിക്കുന്നുയെന്ന് K Surendran

AK ശശീന്ദ്രനെ (AK Saseendran) സംരിക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരയെ അപമാനിക്കുന്നതിന് തല്യമാണെന്ന് കെ. സുരന്ദ്രൻ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 21, 2021, 03:53 PM IST
  • ഇതിലൂടെ വേട്ടക്കാർക്കൊപ്പമാണ് പിണറായി വിജയനും സർക്കാരുമെന്ന് അവർ തെളിയിക്കുകയാണെന്നും സുരേന്ദ്രൻ പ്രസ്താവനയിലൂടെ പറഞ്ഞു.
  • സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിലെ ജനാധിപത്യത്തിന് തീരാകളങ്കമാണ്.
  • ശശീന്ദ്രൻ ഉടൻ രാജിവെക്കുകയാണ് വേണ്ടത്.
  • ഇല്ലെങ്കിൽ പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണെമന്ന് BJP സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
AK Saseendran Phone Call Row : മുഖ്യമന്ത്രി വേട്ടക്കാരെ സംരക്ഷിക്കുന്നു, ഇരയെ അപമാനിക്കുന്നുയെന്ന് K Surendran

Thiruvananthapuram : യുവമോർച്ച നേതാവായ യുവതിയെ കയറി പിടിച്ച NCP നേതാവിനെ രക്ഷിക്കാൻ ശ്രമിച്ച ഗതാഗാത മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) സംരക്ഷിക്കുകയാണെന്ന് BJP സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). AK ശശീന്ദ്രനെ (AK Saseendran) സംരിക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരയെ അപമാനിക്കുന്നതിന് തല്യമാണെന്ന് കെ. സുരന്ദ്രൻ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

ഇതിലൂടെ വേട്ടക്കാർക്കൊപ്പമാണ് പിണറായി വിജയനും സർക്കാരുമെന്ന് അവർ തെളിയിക്കുകയാണെന്നും സുരേന്ദ്രൻ പ്രസ്താവനയിലൂടെ പറഞ്ഞു. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിലെ ജനാധിപത്യത്തിന് തീരാകളങ്കമാണ്. ശശീന്ദ്രൻ ഉടൻ രാജിവെക്കുകയാണ് വേണ്ടത്. ഇല്ലെങ്കിൽ പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണെമന്ന് BJP സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.

ALSO READ :  AK Saseendran നെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

മുഖ്യമന്ത്രിയിൽ നിന്നും നീതി കിട്ടിയില്ലെന്ന പെൺകുട്ടി പറഞ്ഞത് കേരളത്തിന് നാണക്കേടാണ്. ഒരു പെൺകുട്ടിയെ എൻസിപി നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ച പരാതി പിൻവലിക്കാൻ മന്ത്രി സംസാരിച്ചിട്ടും അത് NCP അന്വേഷിക്കട്ടെ എന്ന CPM നിലപാട് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

മുമ്പ് പാർട്ടിയിലെ പല പീഡനങ്ങളും CPM ഒതുക്കിതീർത്തത് ഇത്തരം അന്വേഷണത്തിലൂടെയാണ്. NCP അന്വേഷിക്കാനാണെങ്കിൽ പിന്നെ പൊലീസും കോടതിയുമെല്ലാം എന്തിനാണ്? ഭരണഘടന സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി സ്വയംഭരണം നടപ്പിലാക്കാനാണ് CPM ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ അറിയിച്ചു. 

ALSO READ : AK Saseendran മുഖ്യമന്ത്രിയെ കണ്ടു; പിന്തുണച്ച് എൻസിപി, രാജി ആവശ്യപ്പെടാതെ CPM

സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ പറ്റാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ഇടത് സർക്കാർ. വാളയാറിലും വണ്ടിപ്പെരിയാറിലും നടന്നത് കേരളമാകെ ആവർത്തിക്കുകയാണ്. ശശീന്ദ്രൻ രാജിവെച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് പാർട്ടിയും പോഷക സംഘടനകളും നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അതേമസമയം, കേസിൽ ഇരയെ അപമാനിക്കുന്ന തരത്തിൽ മന്ത്രിയുടെ ഭാ​ഗത്ത് നിന്ന് ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് സിപിഎമ്മും ഇടത് മുന്നണിയും വിലയിരുത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. മന്ത്രിക്ക് ജാ​ഗ്രതക്കുറവുണ്ടായി. ദുരുദ്ദേശപരമായി മന്ത്രി ഒന്നും ചെയ്തിട്ടില്ല. ഇരയുടെ അച്ഛനുമായി മന്ത്രി സംസാരിച്ചത് അധികാരത്തിന്റെ സ്വരത്തിലല്ല. രണ്ട് പാർട്ടി പ്രവർത്തകർ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് മാത്രമാണ് മന്ത്രി ഉദ്ദേശിച്ചതെന്നുമാണ് CPM വിലയിരുത്തൽ.

ALSO READ : AK Saseendran രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ UDF, വിഷയം നിയമസഭയിൽ ഉന്നയിച്ചേക്കും

ശശീന്ദ്രൻ രാജിവയ്ക്കേണ്ടതില്ലെന്ന് NCP സംസ്ഥാന അധ്യക്ഷൻ PC ചാക്കോ വ്യക്തമാക്കി. പാർട്ടി ശശീന്ദ്രന്റെ രാജി ആവശ്യപ്പെടില്ല. ശശീന്ദ്രൻ ഫോൺ ചെയ്തത് പാർട്ടിയിലെ പ്രശ്നം പരിഹരിക്കാനാണ്. കേരളത്തിലെ ഒരു മുൻമുഖ്യമന്ത്രിക്കെതിരെ ഒന്നിലേറെ സ്ത്രീകൾ നിലപാട് എടുത്തിരുന്നു. അദ്ദേഹം രാജി വച്ചില്ല. ആരോപണങ്ങൾ ഉന്നയിച്ചാൽ ആരും രാജിവയ്ക്കില്ല. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ മാത്രമേ രാജിവയ്ക്കൂവെന്നും PC ചാക്കോ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News