Actress attack Case: നടിയെ ആക്രമിച്ച കേസ്: രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Actress Assualt Case:  മെമ്മറി കാർഡ് തുറന്നതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. 

Written by - Zee Malayalam News Desk | Last Updated : Dec 10, 2024, 11:49 AM IST
  • നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
  • മെമ്മറി കാർഡ് തുറന്നതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്
Actress attack Case: നടിയെ ആക്രമിച്ച കേസ്: രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് അതിജീവിത. മെമ്മറി കാർഡ് തുറന്നതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ലെന്ന് അതിജീവിത ചൂണ്ടിക്കാട്ടി.

ജുഡീഷ്യറുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. എന്നാൽ ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത പറയുന്നു.

മെമ്മറി കാർഡ് പുറത്ത് പോകുന്നത് ജീവിതത്തെ ബാധിക്കുമെന്നും അതിനാൽ രാഷ്ട്രപതി ഇടപ്പെട്ട് അന്വേഷണത്തിന് നിർദേശിക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു.

അതേസമയം കേസിൽ അന്തിമ വാദം നാളെ ആരംഭിക്കും. വാദം പൂർത്തിയാക്കാൻ രണ്ടാഴ്ചത്തെ സമയം പ്രോസിക്യൂഷൻ ആവശ്യപ്പെടുമെന്നാണ് വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News