കൊച്ചി: നടിയെ ആക്രമിച്ച കേസ് നാണം കെട്ടതെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ എംഎം മണി. വിശദമായി പരിശോധിച്ചാൽ പറയാൻ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസ് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. നല്ല നടനായി ഉയർന്ന വന്ന ആൾ എങ്ങനെ ഇതിലൊക്കെ പെട്ടുവെന്നത് അറിയില്ലെന്നും എംഎം മണി വ്യക്തമാക്കി.
എന്നാൽ നടിയെ ആക്രമിച്ച കേസിൽ സർക്കാർ നടിക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭരണപക്ഷത്തിനു എതിരായ ആക്ഷേപങ്ങളിൽ അടിസ്ഥാനമില്ല.ദിലീപിന് ബന്ധം കോൺഗ്രസ്സ് നേതാക്കളുമായാണ്. സംസ്ഥാന ചലച്ചത്രോത്സവത്തിൽ അതിജീവിതയെ അതിഥിയാക്കിയ ഗവൺമെന്റാണിത്. അത്രയും കാർക്കശ്യത്തോടെയാണ് സർക്കാർ ഇതേ വിഷയം കൈകാര്യം ചെയ്യുന്നത്.
ALSO READ: : Actress Attack Case: കേസ് അട്ടിമറിക്കാൻ നീക്കം; നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഹൈക്കോടതിയിൽ
ഇടതു മുന്നണി നേതാവിന്റെ ഇടപെടൽ എന്ന ആരോപണത്തിൽ അയാൾ ആരാണെന്ന് വെളിപ്പെടുത്തട്ടേ എന്നും കോടിയേരി പറഞ്ഞു. അതിജീവിതക്ക് പാർട്ടിയും സർക്കാരും സംരക്ഷണമൊരുക്കും എന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേസിൽ സർക്കാരിനെതിരെ അതി ജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്. ക്രൈംബ്രാഞ്ച് മേധാവി മാറിയതോടെ അന്വേഷണം മരവിച്ചിരിക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...