Accident: നടി അനുശ്രീയുടെ വാഹനം ബൈക്കിൽ ഇടിച്ചു; രണ്ട് യുവാക്കൾക്ക് പരിക്ക്

Actress Anushree's vehicle collides with bike: കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയിൽ വെച്ചാണ് അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കുമായി കൂട്ടിയിടിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 04:55 PM IST
  • നെടുങ്കണ്ടം കൈലാസം സ്വദേശികളായ സഹോദരങ്ങൾക്കാണ് പരിക്കേറ്റത്.
  • സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അനുശ്രീ.
  • പരിക്കേറ്റ യുവാക്കളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Accident: നടി അനുശ്രീയുടെ വാഹനം ബൈക്കിൽ ഇടിച്ചു; രണ്ട് യുവാക്കൾക്ക് പരിക്ക്

ഇടുക്കി: സിനിമാ താരം അനുശ്രീ സഞ്ചാരിച്ചിരുന്ന വാഹനം ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. ഇടുക്കി നെടുങ്കണ്ടം കൈലാസം സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നി സഹോദരങ്ങൾക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടം സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു  അനുശ്രീ.  

നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയിൽ വെച്ച് അനുശ്രീ സഞ്ചരിച്ച വാഹനം യുവാക്കൾ സഞ്ചരിച്ച ബൈക്കുമായി  കൂട്ടി ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് മറ്റൊരു വാഹനത്തിൽ യുവാക്കളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News