Road Accident: നിലമ്പൂരിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് മരണം

Road Accident: ബൈക്ക് യാത്രക്കാരായ പാതിരിപ്പാടം സ്വദേശിയദു കൃഷ്ണയും ഉപ്പട ആനക്കല്ല് സ്വദേശി ഷിബിൽ രാജുമാണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 11:07 AM IST
  • നിലമ്പൂർ ചുങ്കത്തറയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്
  • ഇരുവരും ചുങ്കത്തറ മാർത്തോമ കോളേജിലെ വിദ്യാർത്ഥികളാണ്
Road Accident: നിലമ്പൂരിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: നിലമ്പൂർ ചുങ്കത്തറയിൽ നടന്ന  വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ പാതിരിപ്പാടം സ്വദേശിയദു കൃഷ്ണയും ഉപ്പട ആനക്കല്ല് സ്വദേശി ഷിബിൽ രാജുമാണ് മരിച്ചത്. ഇരുവരും ചുങ്കത്തറ മാർത്തോമ കോളേജിലെ വിദ്യാർത്ഥികളാണ്.
ഇരുവരുടെയും മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടു വാഹനങ്ങളും അതീവ വേഗതയിൽ ആയിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.

Also Read: സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 6 നിപ കേസുകൾ; മരണം 2; കൂടുതൽ ഫലം ഇന്നറിയാം

ഇതിനിടയിൽ പത്തനംതിട്ട തിരുവല്ല കച്ചേരിപ്പടിയിൽ ഇന്ന്  പുലർച്ചെയുണ്ടായ മറ്റൊരു അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചിരുന്നു. നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. മറ്റൊരാൾ ഗുരുതരമായ പരിക്കോടെ ആശുപത്രിയിലാണ്. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് എന്നിവരാണ് മരിച്ചത്.

Also Read: റേഷൻ കാർഡ് ഉടമകൾക്ക് ബമ്പർ ലോട്ടറി, സൗജന്യ ഗോതമ്പ് അരി എന്നിവയ്‌ക്കൊപ്പം പഞ്ചസാരയും!

മഞ്ഞാടി പുതുപ്പറമ്പിൽ അരുണിനാണ് പരിക്കേറ്റത്. കച്ചേരിപ്പടി ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. താലൂക്ക് ആശുപത്രി ഭാഗത്തുനിന്നും എത്തിയ മൂവരും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News