എ.എ റഹീം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്; ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യ ജനറൽ സെക്രട്ടറി

ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന എ എ റഹീം ഇക്കഴിഞ്ഞ മാർച്ചിൽ എംപി ആയിരുന്നെങ്കിലും ദേശീയ പ്രസിഡൻ്റിൻ്റെ പദവിയിൽ തുടരുകയായിരുന്നു. കൊൽക്കത്തയിൽ ചേർന്ന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Written by - Abhijith Jayan | Edited by - Priyan RS | Last Updated : May 15, 2022, 05:11 PM IST
  • എ എ റഹീം ഇക്കഴിഞ്ഞ മാർച്ചിൽ എംപി ആയിരുന്നെങ്കിലും ദേശീയ പ്രസിഡൻ്റിൻ്റെ പദവിയിൽ തുടരുകയായിരുന്നു.
  • കൊൽക്കത്തയിൽ ചേർന്ന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
  • മീനാക്ഷിമുഖർജി, നബ്‌അരുൺദേബ്‌, ജതിൻമൊഹന്തി എന്നിവർ ജോയിന്റ്‌ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു.
എ.എ റഹീം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്; ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യ ജനറൽ സെക്രട്ടറി

കൊൽക്കത്ത: ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡൻ്റായി രാജ്യസഭാ എം.പി എ.എ റഹീം തുടരും. ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യ ജനറൽ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടറി വി.കെ സനോജ്‌ ജോയിന്റ് ‌സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കൊൽക്കത്തയിൽ നടന്ന 11-ാമത് ദേശീയ സമ്മേളനമാണ് പുതിയ ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തത്.

ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന എ എ റഹീം ഇക്കഴിഞ്ഞ മാർച്ചിൽ എംപി ആയിരുന്നെങ്കിലും ദേശീയ പ്രസിഡൻ്റിൻ്റെ പദവിയിൽ തുടരുകയായിരുന്നു. കൊൽക്കത്തയിൽ ചേർന്ന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മീനാക്ഷിമുഖർജി, നബ്‌അരുൺദേബ്‌, ജതിൻമൊഹന്തി എന്നിവർ  ജോയിന്റ്‌ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു.

Read Also: കുഴിയുണ്ട് സൂക്ഷിക്കുക... തുറന്ന് മൂന്ന് മാസത്തിനകം തകർന്ന് ശംഖുമുഖം റോഡ് 

വി ബാസേദ്‌, ധ്രുബ്‌ജ്യോതിസാഹ, പലേഷ്‌ഭൗമിക്ക്‌ എന്നിവരെ വൈസ് പ്രസിഡൻ്റായും തിരഞ്ഞെടുത്തു. സഞ്‌ജീവ്‌കുമാറാണ് ദേശീയ കമ്മിറ്റിയുടെ പുതിയ ട്രഷററർ. ജഗദീഷ്‌സിങ്ങ്‌ ജഗ്ഗി, കുമുദ്‌ ദേ ബർമ, ജെയ്‌ക്ക്‌ സി തോമസ്‌, വെങ്കടേഷ്‌, ഫർസാന, ബികാസ് ത്സാ എന്നിവരെ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായി തിരഞ്ഞെടുത്തു. 
DYFI| Photo: Zee News

കേരളത്തിൽ നിന്നും 10 പേർ കേന്ദ്രകമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. വി.കെ സനോജ്‌, വി വസീഫ്‌, അരുൺബാബു, ഡോ. ചിന്താജെറോം, ഗ്രീഷ്‌മാഅജയഘോഷ്‌, ആർ ശ്യാമ, ഡോ. ഷിജുഖാൻ, എം ഷാജർ, രാഹുൽ, എം വിജിൻ എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News