Malappuram: ഓട്ടോമാറ്റിക് ​ഗേറ്റിൽ കുരുങ്ങി മരിച്ച പേരക്കുട്ടിയെ കാണാനെത്തിയ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു

 ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് മരിച്ചത്. ആസിയയുടെ മൂത്ത മകനായ അബ്ദുൽ ഗഫൂറിന്റെ മകൻ മുഹമ്മദ് സിനാൻ (9) ആണ് ഓട്ടോമാറ്റിക്ക് ഗേറ്റിന് ഉള്ളിൽ കുടുങ്ങി മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2024, 09:15 AM IST
  • തിരൂർ വൈലത്തൂരിൽ ഒൻപത് വയസുകാരൻ ​ഗേറ്റിൽ കുടുങ്ങി മരിച്ച സംഭവം നാടിനെയാകെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു.
  • ഇപ്പോൾ കുട്ടിയുടെ മൃതദേഹം കാണെനെത്തിയ മുത്തശ്ശിയും കുഴഞ്ഞു വീണു മരിച്ചു.
Malappuram: ഓട്ടോമാറ്റിക് ​ഗേറ്റിൽ കുരുങ്ങി മരിച്ച പേരക്കുട്ടിയെ കാണാനെത്തിയ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: തിരൂർ വൈലത്തൂരിൽ ഒൻപത് വയസുകാരൻ ​ഗേറ്റിൽ കുടുങ്ങി മരിച്ച സംഭവം നാടിനെയാകെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു. ഇപ്പോൾ കുട്ടിയുടെ മൃതദേഹം കാണെനെത്തിയ മുത്തശ്ശിയും കുഴഞ്ഞു വീണു മരിച്ചു. കുട്ടിയെ കാണാനായി ആശുപത്രിയിലെത്തിയ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.  ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് മരിച്ചത്. ആസിയയുടെ മൂത്ത മകനായ അബ്ദുൽ ഗഫൂറിന്റെ മകൻ മുഹമ്മദ് സിനാൻ (9) ആണ് ഓട്ടോമാറ്റിക്ക് ഗേറ്റിന് ഉള്ളിൽ കുടുങ്ങി മരിച്ചത്. കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് ഓട്ടോമാറ്റിക് ​ഗേറ്റിനുള്ളിൽ കുടുങ്ങി മുഹമ്മദ് സിനാൻ മരിച്ചത്. 

ഇന്നലെ വൈകീട്ട് 4 മണിയ്ക്കാണ് ദാരുണ സംഭവമുണ്ടായത്.  അയല്‍പക്കത്തുള്ള വീടിന്റ വഴിയിലൂടെ കുട്ടി പള്ളിയിലേക്ക് പോകുകയായിരുന്നു. ഈ വഴിയിലൂടെ കുട്ടി സ്ഥികരമായ സഞ്ചരിക്കുന്നതാണ്.  വൈകീട്ടോടെ നാട്ടുകാരാണ് കുട്ടിയെ ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ​ഗുരുതരമായ പരിക്കേറ്റ മുഹമ്മദ് സിനാനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കുട്ടി ഗേറ്റിനുള്ളില്‍ എങ്ങനെ കുടുങ്ങിയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News