Cholera: ജാ​ഗ്രത വേണം! സംസ്ഥാനത്ത് 6 പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഐരാണിമുട്ടം ഐസൊലേഷന്‍ വാര്‍ഡിലും രണ്ട് പേര്‍ മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയില്‍ കഴിയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 11, 2024, 10:29 PM IST
  • കോളറ ബാധയുടെ പശ്ചാത്തലത്തിൽ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റൽ താത്ക്കാലികമായി പൂട്ടിയിരുന്നു.
  • വയറിളക്കവും ഛർദിയും കാരണം ഇവിടുത്തെ അന്തേവാസിയായ 26കാരൻ മരിച്ചിരുന്നു.
Cholera: ജാ​ഗ്രത വേണം! സംസ്ഥാനത്ത് 6 പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 10 ആയി. രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഐരാണിമുട്ടം ഐസൊലേഷന്‍ വാര്‍ഡിലും രണ്ട് പേര്‍ മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയില്‍ കഴിയുന്നത്. നെയ്യാറ്റിൻകര തവരവിളയിലെ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റലിലെ അന്തേവാസികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

അതേസമയം രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്. സ്ഥാപനത്തിലെ വിവിധ ജല സ്രോതസുകളില്‍ നിന്ന് സാംപിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. രണ്ടു ദിവസത്തിനകം പരിശോധനാ ഫലം വരും. സ്ഥാപനത്തോട് ചേര്‍ന്ന് വെളളമൊഴുകുന്ന ചാലില്‍ മീനുകള്‍ ചത്തു കിടന്നതും പരിശോധിക്കുന്നുണ്ട്. 

Also Read: Crime News: കണ്ണൂരിൽ സ്ത്രീയെ തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

 

കോളറ ബാധയുടെ പശ്ചാത്തലത്തിൽ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റൽ താത്ക്കാലികമായി പൂട്ടിയിരുന്നു. വയറിളക്കവും ഛർദിയും കാരണം ഇവിടുത്തെ അന്തേവാസിയായ 26കാരൻ മരിച്ചിരുന്നു. ഇയാൾക്കാണ് കോളറ ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 

ഹോസ്റ്റലിലെ അന്തേവാസിയായ പത്തു വയസ്സുകാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. സമാന രോഗലക്ഷണങ്ങളോടെ മറ്റ് അന്തേവാസികളും മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. നെയ്യാറ്റിൻകരയിലെ ഹോസ്റ്റലിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News