SSLC Examination 2024: കേരളത്തിൽ പരീക്ഷാ ചൂ‌ട്; 4,27,105 വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതും

SSLC Examination 2024: തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ് എടരിക്കോടാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്ന കേന്ദ്രം. 

Written by - Zee Malayalam News Desk | Last Updated : Mar 2, 2024, 09:13 PM IST
  • മാർച്ച് 4 മുതൽ 25 വരെയാണ് പരീക്ഷ നടക്കുക.
  • 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും പരീക്ഷ എഴുതും.
  • മൂല്യനിർണ്ണയം ഏപ്രിൽ 3 മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തും.
SSLC Examination 2024: കേരളത്തിൽ പരീക്ഷാ ചൂ‌ട്; 4,27,105 വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന് പുറമെ പരീക്ഷാ ചൂടും. ഈ വർഷം കേരളത്തിൽ 4,27,105 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. മാർച്ച് 4 മുതൽ 25 വരെയാണ് പരീക്ഷ നടക്കുക. 

2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും പരീക്ഷ എഴുതും. സർക്കാർ സ്കൂളുകളിൽ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,55,360 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. 

ALSO READ: ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു

ഗൾഫ് മേഖലയിൽ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയിൽ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ (പി.സി.ഒ) 26 പേരും പരീക്ഷ എഴുതും. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 28,180 പേർ. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 1,843 പേർ.

ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ് എടരിക്കോട്. കുട്ടികളുടെ എണ്ണം 2,085. ഗവ. എച്ച്.എസ്.എസ് ശിവൻകുന്ന് (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), എൻ.എസ്.എസ്.എച്ച്.എസ് മൂവാറ്റുപുഴ (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), ഗവ. എച്ച്.എസ് കുറ്റൂർ (തിരുവല്ല വിദ്യാഭ്യാസ ജില്ല), ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്.എസ് (തലശ്ശേരി വിദ്യാഭ്യാസ ജില്ല), എൻ.എസ്.എസ്.എച്ച്.എസ് ഇടനാട് (മാവേലിക്കര വിദ്യാഭ്യാസ ജില്ല) എന്നിവിടങ്ങളിൽ ഓരോ കുട്ടികൾ വീതമാണ് പരീക്ഷ എഴുതുന്നത്.

റ്റി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 2,944 പേരാണ് പരീക്ഷ എഴുതുന്നത്. (ആൺകുട്ടികൾ 2,732, പെൺകുട്ടികൾ 212). എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്. ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കണ്ടറി സ്കൂൾ. കുട്ടികളുടെ എണ്ണം 60. എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 224 പേരും, റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 2 പരീക്ഷാ കേന്ദ്രങ്ങളിൽ എട്ടു കുട്ടികളും പരീക്ഷ എഴുതുന്നു. 

സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ 3 മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഏപ്രിൽ 3 മുതൽ 12 വരെയാണ്. രണ്ടാം ഘട്ടം ഏപ്രിൽ 15 മുതൽ 20 വരെ. മൂല്യനിർണ്ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണൽ ചീഫ് എക്സാമിനർമാരുടെയും, അസിസ്റ്റന്റ് എക്സാമിനർമാരുടേയും നിയമന ഉത്തരവുകൾ 10 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിർണയത്തിന് മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് മൂന്നാം വാരത്തിൽ ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News