തിരുവനന്തപുരം: അപൂർവ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്നേഹത്തണൽ ഒരുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സഹായം ചോദിച്ചുവരുന്നവരെ ആടിയോടിക്കുകയല്ല, ചേർത്തുപിടിക്കുകയാണ് കേരളത്തിന്റെ സംസ്കാരം. ആ കരുതൽ ഉറപ്പാക്കാൻ സർക്കാർ തയ്യാറായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടിയുടെ കുടുംബവുമായി ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഉടൻ തന്നെ അവരെ നേരിൽ കാണാനാകുമെന്നും പ്രതീക്ഷിക്കുന്നു. കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ട് അവരെ അറിയിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകന് വേണ്ടിയാണ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് ആരോഗ്യ വകുപ്പ് നല്‍കുന്നത്. മലയാളിയുടെ സ്നേഹവും കരുതലും ഒരിക്കൽക്കൂടി ലോകത്തിനു മുമ്പിൽ തെളിമയോടെ നിൽക്കുകയാണെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ALSO READ: അപൂർവ രോഗം ബാധിച്ച കുഞ്ഞുമായി സുരേഷ് ഗോപിയോട് സഹായം തേടി യുവതി; ഗോവിന്ദൻ മാഷേ പോയി കാണാൻ മറുപടി
നേരത്തെ, ഗുരുവായൂരിലെത്തിയ സുരേഷ് ഗോപിയോട് സഹായം തേടിയ യുവതിയോട് ഗോവിന്ദൻ മാഷേ പോയി കാണാൻ സുരേഷ് ഗോപി ആഹ്വാനം ചെയ്തിരുന്നു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ സുരേഷ് ഗോപി ദർശനം കഴിഞ്ഞ് പ്രസാദ് ഊട്ടിൽ ഭക്ഷണം വിളമ്പുകയും തുടർന്ന് ഭക്ഷണം കഴിച്ച ശേഷം ജനങ്ങളെ നേരിൽ കാണുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അപൂർവ രോഗം ബാധിച്ച കുഞ്ഞുമായി യുവതി സുരേഷ് ഗോപിയുടെ അടുത്തെത്തിയത്. എന്നാൽ, യുവതിയോട് ഗോവിന്ദൻ മാഷ് പോയി കാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.