Parliament Special Session: വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ലോക്സഭയിൽ അവതരിപ്പിക്കും

Womens Reservation Bill: വനിതാ സംവരണ ബില്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിസഭയുടെ അം​ഗീകാരം ലഭിച്ചതായുള്ള വാർത്ത പുറത്തുവന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 06:44 AM IST
  • വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
  • ബിൽ ലോക്സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന
  • ബില്ല് ബുധനാഴ്ച പുതിയ പാർലമെന്റിലായിരിക്കും അവതരിപ്പിക്കുക
Parliament Special Session: വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ലോക്സഭയിൽ അവതരിപ്പിക്കും

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ബിൽ   ലോക്സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.  ബില്ല് ബുധനാഴ്ച പുതിയ പാർലമെന്റിലായിരിക്കും അവതരിപ്പിക്കുക.  തീരുമാനം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് എടുത്തത്.  വനിതാ സംവരണ ബില്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിസഭയുടെ അം​ഗീകാരം ലഭിച്ചതായുള്ള വാർത്ത പുറത്തുവന്നത്.  

Also Read: Parliament Special Session: ത്രിവർണ്ണ പതാക ചന്ദ്രനിൽ പറക്കുന്നു, G20യിൽ ലോകം ഇന്ത്യയെ ശ്രവിച്ചു; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

എന്നാൽ മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയിക്കുന്ന പതിവ് ഇത്തവണ ഉണ്ടായിട്ടില്ല അതുകൊണ്ടുതന്നെ വനിതാ സംവരണ ബില്‍ അടക്കമുള്ള കാര്യങ്ങളിലെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല.  ഇന്ന് രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരുമെന്നും റിപ്പോർട്ടുണ്ട്. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കുമെന്നും എംപിമാര്‍ അനുഗമിക്കുമെന്നും സർക്കാർ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..

പുതിയ മന്ദിരത്തില്‍ ഒന്നേകാലിന് ലോക്സഭയും, രണ്ട് മണിക്ക് രാജ്യസഭയും ചേരുമെന്നാണ് റിപ്പോർട്ട്. ചന്ദ്രയാന്‍ വിജയത്തെ കുറിച്ച് രാജ്യസഭയില്‍ ചര്‍ച്ച നടക്കും. തുടര്‍ ദിവസങ്ങളില്‍ എട്ട് ബില്ലുകള്‍ പുതിയ മന്ദിരത്തില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.   സമ്മേളനം വെള്ളിയാഴ്ച വരെയാണ് നടക്കുക.  മേനക ഗാന്ധി, മൻമോഹൻ സിംഗ്, ഷിബു സോറൻ എന്നിവർക്ക് ഇന്ന് സെൻട്രൽ ഹാളിൽ സംസാരിക്കാനും സർക്കാർ ക്ഷണമുണ്ട്.  ഇവർക്ക് മുതിർന്ന അംഗങ്ങൾ എന്ന നിലയ്ക്കാണ് ക്ഷണം നൽകിയരിക്കുന്നത്. എന്നാൽ മൻമോഹൻ സിംഗ് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നറിയിച്ചിട്ടുണ്ട്. പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്നലെയാണ് തുടക്കമിട്ടത്.

Also Read: Hanuman Favourite Zodiacs: ഈ രാശിക്കാരാണോ നിങ്ങൾ? എന്നാൽ ഹനുമത് കൃപ എപ്പോഴും ഉണ്ടാകും!

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സമ്മേളന നടപടികൾ മാറ്റുന്നതിന് മുന്നോടിയായുള്ള അവസാന ദിനത്തിൽ പഴയ പാർലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. 75 വർഷത്തെ യാത്രക്കിടയിൽ നിരവധി ചരിത്ര സംഭവങ്ങൾക്ക് പഴയ പാർലമെന്റ് മന്ദിരം സാക്ഷിയായെന്നും പുതിയ തലമുറക്കുള്ള ചരിത്ര പഠനം കൂടിയായ പഴയ മന്ദിരം എക്കാലവും പ്രചോദനമാകുമെന്നും പാർലമെന്റ് പടിക്കെട്ടുകളെ നമസ്കരിച്ചാണ് താൻ ആദ്യമായി പാർലമെന്റിലേക്ക് കയറിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News