BS Yediyurappa: യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് റാങ്ക് നല്‍കി കര്‍ണാടക സര്‍ക്കാര്‍, വേണ്ടെന്ന് യെദ്യൂരപ്പ

തനിക്ക് അനുവദിച്ച ക്യാബിനറ്റ് സൗകര്യങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ക‌ർണാടക മുൻ മുഖ്യമന്ത്രി BS Yediyurappa മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കത്ത് നൽകി. 

Written by - Zee Malayalam News Desk | Last Updated : Aug 9, 2021, 10:29 AM IST
  • ക‌ർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് പദവിയുമായി കര്‍ണാടക സര്‍ക്കാര്‍
    ക്യാബിനറ്റ് സൗകര്യങ്ങൾ വേണ്ടെന്ന് യെദ്യൂരപ്പ
    മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയില്‍ യെദ്യൂരപ്പ തുടര്‍ന്നേക്കുമെന്ന് സര്‍ക്കാർ വൃത്തങ്ങൾ
    ജൂലൈ 26നാണ് യെദ്യൂരപ്പ ക‍‌ർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്
BS Yediyurappa: യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് റാങ്ക് നല്‍കി കര്‍ണാടക സര്‍ക്കാര്‍, വേണ്ടെന്ന് യെദ്യൂരപ്പ

ബെം​ഗളൂരു: ക‌ർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക്(BS Yediyurappa) ക്യാബിനറ്റ് പദവി അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍(Karnataka government). എന്നാൽ തനിക്ക് അനുവദിച്ച ക്യാബിനറ്റ് (Cabinet) റാങ്ക് സൗകര്യങ്ങൾ പിൻവലിക്കണമെന്ന് യെദ്യൂരപ്പ കര്‍ണാടക(Karnataka) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നും അദ്ദേഹം ഞായറാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട്(Basavaraj Bommai) പറഞ്ഞു. മുൻ മുഖ്യമന്ത്രിയെന്ന നിലയിലുള്ള സൗകര്യങ്ങൾ മാത്രം തനിക്ക് മതിയെന്ന് ചൂണ്ടികാട്ടി അദ്ദേഹം ബൊമ്മെയ്ക്ക് കത്ത് നൽകി. 

യെദ്യൂരപ്പക്ക് ക്യാബിനറ്റ് റാങ്ക് സൗകര്യങ്ങൾ അനുവദിച്ച് ശനിയാഴ്ചയാണ് Department of Personnel and Administrative Reforms ഉത്തരവ് പുറത്തിറക്കിയത്. മന്ത്രിമാർക്ക് ലഭ്യമാകുന്ന സൗകര്യങ്ങളോടെയായിരുന്നു ഇത്. നിയമസഭാംഗം ആണെന്നത് മാറ്റി നിർത്തിയാൽ സര്‍ക്കാരില്‍ മറ്റു ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ഒരു മുന്‍മുഖ്യമന്ത്രിക്ക് ഇതാദ്യമായാണ് കര്‍ണാടകയില്‍ ക്യാബിനറ്റ് പദവി നൽകാനുള്ള തീരുമാനം സ‌ർക്കാർ എടുത്തത്. 

Also Read: Karnataka Politics: രാജി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ, ഉടന്‍ ഗവര്‍ണറെ കാണും

ശമ്പളത്തിന് പുറമേ മാസം വീട്ടുവാടകയ്ക്കായി ഒരു ലക്ഷം രൂപ, ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ 10 ലക്ഷം രൂപ, പുതിയ വാഹനം വാങ്ങാന്‍ 21 ലക്ഷം, പ്രതിവര്‍ഷം 1000 ലിറ്റര്‍ ഇന്ധനം, വീട്ടിലും ഓഫീസിലും സൗജന്യ ടെലിഫോണ്‍ കണക്ഷന്‍ തുടങ്ങി നിരവധി അലവന്‍സുകളും സൗകര്യങ്ങളും കര്‍ണാടകയിലെ ക്യാബിനറ്റ് മന്ത്രിമാര്‍ക്കുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇവയെല്ലാം ഇനിമുതല്‍ യെദ്യൂരപ്പയ്ക്കും ലഭിക്കുമായിരുന്നു, എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയില്‍ തന്നെ യെദ്യൂരപ്പ തുടര്‍ന്നേക്കുമെന്നാണ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

Also Read: Basavaraj Bommai: ബസവരാജ് ബൊമ്മയ് കർണ്ണാടക മുഖ്യമന്ത്രി

പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ജൂലൈ 26നാണ് യെദ്യൂരപ്പ ക‍‌ർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. അധികാരത്തിലെത്തി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലായിരുന്നു അദ്ദേഹത്തിന്റെ രാജി. നാല് തവണ മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്ക് നാല് തവണയും കാലാവധി പൂര്‍ത്തിയാക്കാതെയാണ് പടിയിറങ്ങേണ്ടി വന്നത്.

Also Read: ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ തയ്യാറെന്ന് കർണാടക മുഖ്യമന്ത്രി BS Yediyurappa

പിന്നാലെയാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ബൊമ്മെയ് മന്ത്രിസഭയിൽ യെദ്യൂരപ്പയുടെ മകൻ ബി.വൈ വിജയേന്ദ്രയ്ക്ക് പ്രധാനപ്പെട്ട വകുപ്പോ ഉപമുഖ്യമന്ത്രി സ്ഥാനമോ നൽകിയേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സ്ഥാനങ്ങൾ ഒന്നും ലഭിച്ചില്ല‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News