PM-Kisan Yojana: ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുമോ? റിപ്പോർട്ട് എന്താണ് പറയുന്നത്?

PM-Kisan Yojana: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2024ലെ ഇടക്കാല ബജറ്റ് പാർലമെന്‍റിൽ അവതരിപ്പിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് പിഎം കിസാൻ സമ്മാൻ നിധി സംബന്ധിക്കുന്ന അഭ്യൂഹങ്ങള്‍ പുറത്തു വരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 10:06 PM IST
  • ചില മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ സാമ്പത്തിക സഹായം 6000 രൂപയില്‍നിന്ന് 9,000 രൂപയായി ഉയർത്താം.
PM-Kisan Yojana: ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുമോ? റിപ്പോർട്ട് എന്താണ് പറയുന്നത്?

PM-Kisan Yojana Update: രാജ്യത്തെ പാവപ്പെട്ട കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana) ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6,000 രൂപയുടെ ധന സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നത്. 

Also Read:  February 2024 Horoscope: പ്രമോഷൻ ലഭിക്കുമോ? കരിയറിൽ ഉയർച്ച താഴ്ച ഉണ്ടാകുമോ? ഫെബ്രുവരിയിലെ സാമ്പത്തിക, തൊഴിൽ ജാതകം അറിയാം 
 
രാജ്യത്തെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 രൂപ വീതം 3 ഗഡുക്കളായാണ് ഈ തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 15 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു.

Also Read: Lucky Plant For Home: ഈ ചെടികള്‍ വീടിന്‍റെ പടിഞ്ഞാറ് ദിശയില്‍ നട്ടുനോക്കൂ, നിങ്ങളുടെ ഭാഗ്യം മാറി മറിയും!! 

ഇപ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. അതായത്,  2024ലെ ഇടക്കാല ബജറ്റിൽ സർക്കാർ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന ഈ ധനസഹായം വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. അതായത്, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം നല്‍കിവരുന്ന  ധനസഹായം 6,000 രൂപയിൽ നിന്ന് 9,000 രൂപയായി ഉയർത്തിയേക്കാം....!! 

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2024ലെ ഇടക്കാല ബജറ്റ് പാർലമെന്‍റിൽ അവതരിപ്പിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് പിഎം കിസാൻ സമ്മാൻ നിധി സംബന്ധിക്കുന്ന അഭ്യൂഹങ്ങള്‍ പുറത്തു വരുന്നത്. കർഷകർക്കുള്ള വാർഷിക ധനസഹായം സർക്കാർ വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍. 

ചില മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം  പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ സാമ്പത്തിക സഹായം  6000 രൂപയില്‍നിന്ന് 9,000 രൂപയായി ഉയർത്താം, അതായത്, ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന ധനസഹായത്തില്‍ 50% ന്‍റെ വര്‍ദ്ധനവ്‌ പ്രതീക്ഷിക്കാം. എന്നാല്‍ ചില മാധ്യമങ്ങള്‍ 8,000 രൂപ മുതൽ 10,000 രൂപ വരെയാകാം എന്നും സൂചന നല്‍കുന്നു. 

പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ 15-ാം ഗഡു 2023 നവംബറിൽ വിതരണം ചെയ്തിരുന്നു. ഇനി ഈ പദ്ധതിയുടെ 16-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡുവിലൂടെ ഏകദേശം 18,000 കോടി രൂപ 8 കോടിയിലധികം പേർക്ക് നേരിട്ട് വിതരണം ചെയ്യുകയുണ്ടായി. 

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi Yojana) സ്കീം, 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചതാണ്. രാജ്യത്തുടനീളമുള്ള നിര്‍ധനരായ കര്‍ഷകര്‍ക്ക് പ്രതിവർഷം 6000 രൂപ ധനസഹായം ഈ പദ്ധതി വഴി ഉറപ്പാക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News