ട്വിറ്റർ സിഇഒ ആയി പരാഗ് അഗർവാൾ നിയമിതനായി ഒരു വർഷം ആകും മുൻപെ വീണ്ടും ഒരു വിദേശ കമ്പനി തലപ്പത്തേക്ക് ഇന്ത്യൻ വശംജൻ എത്തുന്നു. ഷിപ്പിങ്ങ് കമ്പനിയായ ഫെഡ് എക്സാണ് പുതിയ തലവനായി ഇന്ത്യക്കാരനും സർവ്വോപരി മലയാളിയുമായ രാജ് സുബ്രഹ്മണ്യത്തെ നിയമിക്കുന്നത്.
നിലവിലെ മേധാവിയും സ്ഥാപകനുമായ ഫ്രെഡറിക് സ്മിത്ത് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്ത് നിന്നും മാറുന്ന ഒഴിവിലേക്കാണ് രാജ് സുബ്രഹമണ്യം എത്തുന്നത്.നിലവിൽ കമ്പനിയുടെ പ്രസിഡൻറ്, ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ, എക്സിക്യുട്ടീവ് വൈസ് പ്രസിഡൻറ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നമ്മുടെ പാലക്കാട്ടുകാരൻ
കാര്യം വിദേശ കമ്പനിയുടെ സിഇഒ ആണെങ്കിലും തനി മലയാളിയാണ് കക്ഷി. കേരള മുൻ ഡിജിപി സി.സുബ്രഹ്മണ്യത്തിൻറെയും ഡോ ബി കമലമ്മാളിൻറെയും മകനായി പാലക്കാട്ടായിരുന്നു രാജിൻറെ ജനനം. 1960-ൽ ഇവരുടെ കുടുംബം തിരുവനന്തപുരത്തേക്ക് താമസം മാറി. തിരുവനന്തപുരം ലയോള കോളേജിലെ പഠനത്തിന് ശേഷം മുംബൈ ഐഐടിയിൽ നിന്നും കെമിക്കൽ എഞ്ചിനിയറിംഗിൽ ബിരുദവും സിറാകൂസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.
ടെക്സാസ് സർവ്വകലാശാലയിൽ നിനും മാർക്കറ്റിങ്ങിൽ എംബിഎയും കരസ്ഥമാക്കിയ സുബ്രഹ്മണ്യത്തിൻറെ കമ്പനിയിലെ വളർച്ച വേഗത്തിലായിരുന്നു. 1991-ലാണ് അദ്ദേഹം ഫെഡ് എക്സിൽ ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് 2020-ൽ ബോർഡ് ഒാഫ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. 30 വർഷത്തോളമായി ഫെഡ് എക്സിനൊപ്പമുണ്ട് സുബ്രഹ്മണ്യം. ഇദ്ദേഹത്തിൻറെ മകൻ അർജുൻ രാജേഷും ഫെഡ് എക്സിൻറെ ഭാഗവാക്കാണ്.വിദേശ കമ്പനികളുടെ തലപ്പത്ത് ഇന്ത്യക്കാരെത്തുന്നത് കമ്പനികളുടെ നിപാടുകളിൽ വന്ന മാറ്റമായാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA