ലോകത്തിലെ വമ്പൻ ടെക് കമ്പനികളെ നയിക്കുന്നത് ഇന്ത്യക്കാരുടെ കൈകളാണെന്ന അഭിമാനം ഒരിക്കൽ കൂടി പരാഗ് അഗർവാളെന്ന 37 കാരൻ കൂടി എത്തുന്നതോടെ വലുതാവുകയാണ്. പുതിയ ട്വിറ്റർ സി.ഇ.ഒയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.
അമാനുഷികനൊന്നുമല്ല പരാഗ് അഗർവാൾ. ഐ.ഐ.ടി മുംബൈയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനിയറിംഗ് ബിരുദവും കാലിഫോർണിയ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കിയ ശേഷം മൈക്രോ സോഫ്റ്റ്, യാഹൂ, എടി&ടി എന്നി കമ്പനികളിൽ ജോലി. 2011-ലാണ് പരാഗിൻറെ ട്വിറ്റർ പ്രവേശനം.
ALSO READ: Twitter CEO | ട്വിറ്റർ സി.ഇ.ഒ പടിയിറങ്ങി, പുതിയ സി.ഇ.ഒ ഇന്ത്യക്കാരൻ പരാഗ് അഗർവാൾ
കമ്പനിയുടെ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളിലും വലിയ പങ്കുവഹിക്കാൻ പരാഗിനായിട്ടുണ്ടെന്നാണ് സ്ഥാനമൊഴിഞ്ഞ മുൻ സി.ഇ.ഒ ജാക്ക് ഡോർസി തന്നെ വിടവാങ്ങൽ ട്വീറ്റിൽ പറഞ്ഞത്. ഇന്നലെയായിരുന്നു ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി തൻറെ രാജി പ്രഖ്യാപിച്ചത്. തൊട്ട് പിന്നാലെയാണ് തത് സ്ഥാനത്തേക്ക് പരാഗ് അഗർവാളെത്തുന്നത്. കമ്പനിയുടെ ചീഫ് ടെക്നിക്കൽ ഒാഫീസർ എന്ന പദവിയിലായിരുന്നു മുൻപ് പരാഗ്.
പരാഗ് അഗർവാൾ കൂടി എത്തുന്നതോടെ ലോകത്തെ ടെക് ഭീമൻ മാരുടെ തലപ്പത്ത് എത്തുന്ന ഇന്ത്യക്കാരുടെ പട്ടികയും വലുതാവുകയാണ്. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, മൈക്രോ സോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല,ഐ.ബി.എം സി.ഇ.ഒ അരവിന്ദ് കൃഷ്ണ, നോക്കിയയുടെ സി.ഇ.ഒ ആയിരുന്ന രാജീവ് സൂരി, അഡോബ് സി.ഇ.ഒ ആയിരുന്ന ശാന്തനു നാരായൺ തുടങ്ങി ലോകത്തെ എല്ലാ വലിയ കമ്പനികളുടെയും നിർണ്ണായക സ്ഥാനങ്ങളിൽ ഒരോ ഇന്ത്യക്കാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...