മമത ബാനർജിയെ വിമർശിച്ചതിന് ബംഗാളിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Bengal Congress Leader Arrest : മുഖ്യമന്ത്രി മമത ബാനർജിയെ അപകീർത്തപ്പെടുത്തുന്ന പ്രസ്താവന നടത്തിയതിനാണ് പശ്ചിമ ബംഗാൾ കോൺഗ്രസ് വക്താവിനെ പോലീസ് അറസ്റ്റ് ചെയ്തത് 

Written by - Zee Malayalam News Desk | Last Updated : Mar 4, 2023, 05:51 PM IST
  • ഇന്ന് പുലർച്ചെ 3.30നാണ് പശ്ചിമ ബംഗാൾ കോൺഗ്രസ് വക്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
  • ബർട്ടോള സ്റ്റേഷനിൽ നിന്നുള്ള വൻ പോലീസ് സന്നാഹം ബറാക്ക്പൂരിൽ കോൺഗ്രസ് നേതാവിന്റെ വസതി വളയുകയും റെയ്ഡ് നടത്തിയാണ് ബാഗ്ചിയെ അറസ്റ്റ് ചെയ്യുന്നത്
മമത ബാനർജിയെ വിമർശിച്ചതിന് ബംഗാളിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയ്ക്കെതിരെ വിമർശനം ഉന്നയിച്ചതിന് ബംഗാൾ കോൺഗ്രസ് വക്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് നാല് ശനിയാഴ്ചയോടെയാണ് കോൺഗ്രസ് വക്താവ് കൗസ്തവ് ബാഗ്ചിയെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബാഗ്ചിയുടെ വസതിയിൽ എത്തിയാണ് പോലീസ് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യുന്നത്.

ഇന്ന് പുലർച്ചെ 3.30നാണ് പശ്ചിമ ബംഗാൾ കോൺഗ്രസ് വക്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ബർട്ടോള സ്റ്റേഷനിൽ നിന്നുള്ള വൻ പോലീസ് സന്നാഹം ബറാക്ക്പൂരിൽ കോൺഗ്രസ് നേതാവിന്റെ വസതി വളയുകയും റെയ്ഡ് നടത്തിയാണ് ബാഗ്ചിയെ അറസ്റ്റ് ചെയ്യുന്നത്. മുഖ്യമന്ത്രിക്കെതിരെ ബാഗ്ചി അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയെന്ന് ബർട്ടോള പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. അതെ തുടർന്നാണ് അറസ്റ്റ് നടപടിയെന്ന് പശ്ചിമ ബംഗാൾ പോലീസ് അറിയിച്ചു. 

ALSO READ : Bribe Case Update: 40 ലക്ഷമല്ല, ബിജെപി എംഎൽഎയുടെ മകന്‍റെ വീട്ടില്‍നിന്ന് കണ്ടെത്തിയത് കോടികളുടെ നോട്ട് കൂമ്പാരം...!!

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി വ്യക്തിപരമായ ലക്ഷ്യം വെക്കുന്നുയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അടുത്തിടെ കഴിഞ്ഞ സാഗർദിഗി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള നടപടിയെന്ന് പശ്ചിമ ബംഗാൾ കോൺഗ്രസ് അറിയിച്ചു. 

ബാഗ്ചിയുടെ അറസ്റ്റിന് പിന്നാലെ ബർട്ടോള പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. മണിക്കൂറുകളായി പോലീസ് സ്റ്റേഷന് പുറത്തായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ക്രിമിനൽ ഗൂഢാലോചന, സമാധാനം നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കോൺഗ്രസ് നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News