Wayanad Landslide: '100 വീടുകൾ വെച്ച് നൽകാമെന്ന് പറഞ്ഞു, മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് സിദ്ധരാമയ്യ

Wayanad Landslide Karnataka Help: സ്ഥലം വാങ്ങിയും വീട് വച്ച് നൽകാൻ തയ്യാറാണെന്നും എന്ത് ചെയ്യണമെന്ന് സർക്കാർ അറിയിക്കണമെന്നും സിദ്ധരാമയ്യ കത്തിൽ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Dec 10, 2024, 07:23 PM IST
  • ഈ പ്രഖ്യാപനത്തിൽ സംസ്ഥാന സർക്കാർ മുന്നോട്ട് പോയില്ലെന്നാണ് സിദ്ധരാമയ്യയുടെ കത്ത് വ്യക്തമാക്കുന്നത്
  • ഇതിനെ സംബന്ധിച്ച കാര്യങ്ങൾ കേരളം കർണാടകത്തെ അറിയിച്ചിട്ടില്ല
  • അതിനാൽ പ്രഖ്യാപനവുമായി മുന്നോട്ട് പോകാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും സിദ്ധരാമയ്യ കത്തിൽ ചൂണ്ടിക്കാട്ടി
Wayanad Landslide: '100 വീടുകൾ വെച്ച് നൽകാമെന്ന് പറഞ്ഞു, മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് സിദ്ധരാമയ്യ

ബെം​ഗളൂരു: വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്ക് കൈത്താങ്ങായി കർണാടക സർക്കാർ പ്രഖ്യാപിച്ച നൂറ് വീടുകളുടെ ഏകോപനം മുന്നോട്ട് പോയില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വീടുകൾ നൽകുന്ന കാര്യത്തിൽ കേരളം പിന്നീട് ഒരു ആശയവിനിമയവും നടത്തിയില്ല.

സ്ഥലം വാങ്ങിയും വീട് വച്ച് നൽകാൻ തയ്യാറാണെന്നും എന്ത് ചെയ്യണമെന്ന് സർക്കാർ അറിയിക്കണമെന്നും സിദ്ധരാമയ്യ കത്തിൽ വ്യക്തമാക്കി. 100 വീടുകൾ നിർമിച്ച് നൽകാമെന്ന കർണാടകയുടെ വാ​ഗ്ദാനത്തിൽ കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നാണ് സിദ്ധരാമയ്യയുടെ കത്തിൽ വ്യക്തമാക്കുന്നത്.

ALSO READ: കോഴിക്കോട് ബീച്ചിൽ ‘കാർ ചെയ്‌സ്’ റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

ഓ​ഗസ്റ്റ് മൂന്നിന് വയനാട്ടിൽ സന്ദർശനം നടത്തിയ കർണാടക മുഖ്യമന്ത്രി കേരളത്തിന് അയൽ സംസ്ഥാനത്തിന്റെ കൈത്താങ്ങായി നൂറ് വീടുകൾ ദുരന്തബാധിതർക്കായി നിർമിച്ച് നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം കർണാടക ചീഫ് സെക്രട്ടറി ഡോ.ശാലിനി രജനീഷ് കേരള ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു.

എന്നാൽ, പിന്നീട് ഈ പ്രഖ്യാപനത്തിൽ സംസ്ഥാന സർക്കാർ മുന്നോട്ട്  പോയില്ലെന്നാണ് സിദ്ധരാമയ്യയുടെ കത്ത് വ്യക്തമാക്കുന്നത്. ഇതിനെ സംബന്ധിച്ച കാര്യങ്ങൾ കേരളം കർണാടകത്തെ അറിയിച്ചിട്ടില്ല. അതിനാൽ പ്രഖ്യാപനവുമായി മുന്നോട്ട് പോകാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും സിദ്ധരാമയ്യ പിണറായി വിജയന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News