Ayodhya Ram Temple: രാമ ക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള രാം ലല്ലയുടെ ഏറ്റവും മികച്ച വിഗ്രഹം തിരഞ്ഞെടുക്കാന്‍ വോട്ടിംഗ് ഇന്ന്

Ayodhya Ram Temple: മൂന്ന് ശില്പികളും ഭഗവാൻ രാം ലല്ലയുടെ തനതായ വ്യാഖ്യാനമാണ് അവതരിപ്പിച്ചിരിയ്ക്കുന്നത്. വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട്  നേടുന്ന വിഗ്രഹം ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കും.

Written by - Zee Malayalam News Desk | Last Updated : Dec 29, 2023, 11:51 AM IST
  • ഭഗവാൻ രാം ലല്ലയുടെ മൂന്ന് വിഗ്രഹങ്ങളാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഇന്ന് വോട്ടെടുപ്പിലൂടെ ഈ മൂന്ന് ഡിസൈനുകളിൽ നിന്ന് ഏറ്റവും മികച്ചത് അയോധ്യ ക്ഷേത്ര ട്രസ്റ്റ് തിരഞ്ഞെടുക്കും
Ayodhya Ram Temple: രാമ ക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള രാം ലല്ലയുടെ ഏറ്റവും മികച്ച വിഗ്രഹം തിരഞ്ഞെടുക്കാന്‍ വോട്ടിംഗ് ഇന്ന്

Ayodhya: അയോധ്യ രാമ ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നിര്‍ണ്ണായക ദിവസമാണ്.  അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ സ്ഥാപിക്കാനുള്ള രാമലല്ലയുടെ ഏറ്റവും മികച്ച വിഗ്രഹം ഇന്ന് തിരഞ്ഞെടുക്കും. അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് വെള്ളിയാഴ്ച വോട്ടെടുപ്പിലൂടെയാണ് മികച്ച വിഗ്രഹം തിരഞ്ഞെടുക്കുക. 

Also Read:  IMD Weather Update: പുതുവത്സരാഘോഷം വെള്ളത്തിലാകുമോ? ഈ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത 
 
ഭഗവാൻ രാം ലല്ലയുടെ മൂന്ന് വിഗ്രഹങ്ങളാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഇന്ന് വോട്ടെടുപ്പിലൂടെ ഈ മൂന്ന് ഡിസൈനുകളിൽ നിന്ന് ഏറ്റവും മികച്ചത് അയോധ്യ ക്ഷേത്ര ട്രസ്റ്റ് തിരഞ്ഞെടുക്കും. 2024 ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനുള്ള വലിയ തോതിലുള്ള ഒരുക്കങ്ങളില്‍ ഏറ്റവും പ്രധാനമാണ് വിഗ്രഹത്തിന്‍റെ തിരഞ്ഞെടുപ്പ്.

Also Read: Ayodhya Railway Station: പേരും രൂപവും മാറി അയോധ്യ റെയിൽവേ സ്റ്റേഷന്‍!!  

വോട്ടിംഗ് പ്രക്രിയ

ഈ മഹത്തായ തീരുമാനത്തിന്‍റെ കാതൽ എന്ന് പറയുന്നത് മൂന്ന് വിദഗ്ദ്ധരായ ശിൽപികളുടെ പരിശ്രമത്തിന്‍റെ പരിസമാപ്തിയാണ്. മൂന്ന് ശില്പികളും ഭഗവാൻ രാം ലല്ലയുടെ തനതായ വ്യാഖ്യാനമാണ് അവതരിപ്പിച്ചിരിയ്ക്കുന്നത്. വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട്  നേടുന്ന വിഗ്രഹം ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കും. ഇത് മഹത്തായ രാമക്ഷേത്രത്തിന്‍റെ നിർമ്മാണത്തിലും പരിപാലനത്തിലും ഇത് ഒരു സുപ്രധാന നാഴികക്കല്ലായി രേഖപ്പെടുത്തും.

ഭഗവാന്‍ ശ്രീ രാമന്‍റെ കുട്ടിക്കാലം പ്രതിഫലിക്കുന്ന വിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 5 വയസുള്ള ഭഗവാന്‍ ശ്രീ രാമന്‍റെ ഓമനത്വം തുളുമ്പുന്ന  51 ഇഞ്ച് ഉയരമുള്ള മൂന്ന് വിഗ്രഹങ്ങളില്‍ നിന്ന് ഏറ്റവും മികച്ചത് ആണ് തിരഞ്ഞെടുക്കുക.

അതേസമയം, രാമ ക്ഷേത്ര നിർമ്മാണവും ഉത്ഘാടനത്തിനുള്ള ഒരുക്കങ്ങളും തക്രുതിയായി നടക്കുകയാണ്. 
രാമജന്മഭൂമി പാതയിലും ക്ഷേത്ര സമുച്ചയത്തിലും നടന്നുകൊണ്ടിരിക്കുന്ന നിർമാണപ്രവർത്തനങ്ങൾ ശ്രീരാമമന്ദിരം നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര വിശദമായി പരിശോധിച്ചു. നിർമ്മാണം ക്രമാനുഗതമായി പുരോഗമിക്കുകയാണെന്ന് മിശ്ര വ്യക്തമാക്കി. 

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: പ്രധാന വിശദാംശങ്ങൾ അറിയാം 

ജനുവരി 16 മുതൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന സമർപ്പണ ചടങ്ങ്, വിശുദ്ധമായ ആചാരങ്ങളുടെയും ചടങ്ങുകളുടെയും ഒരു പരമ്പരയാണ്  വാഗ്ദാനം ചെയ്യുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ്  അയോധ്യയില്‍ നടക്കുക.  

ജനുവരി 16:  പ്രായശ്ചിത്ത ചടങ്ങുകളും തുടർന്ന് ദശവിധ സ്നാനം, വിഷ്ണു ആരാധന, സരയൂ നദിക്കരയിൽ പശുക്കൾക്ക് വഴിപാട് എന്നിവ നടക്കും.

ജനുവരി 17: മംഗളകലശത്തിൽ സരയൂജലം വഹിച്ചുകൊണ്ടുള്ള ഭക്തരുടെ അകമ്പടിയോടെ രാം ലല്ലയുടെ വിഗ്രഹം  വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര അയോധ്യയിലെത്തും.

ജനുവരി 18: ഗണേശ അംബിക പൂജ, വരുൺ പൂജ, മാതൃകാ പൂജ, വാസ്തു പൂജ എന്നിവ ഉൾപ്പെടെയുള്ള ഔപചാരിക ചടങ്ങുകൾ ആരംഭിക്കുന്നു.

ജനുവരി 19: പവിത്രമായ അഗ്നി ജ്വലിപ്പിക്കൽ, 'നവഗ്രഹം' സ്ഥാപിക്കൽ,  യജ്ഞം 

ജനുവരി 20: സരയൂജലം കൊണ്ട് ശ്രീകോവിൽ കഴുകൽ, തുടർന്ന് വാസ്തുശാന്തിയും 'അന്നാദിവാസ്' ചടങ്ങുകളും നടക്കും 

ജനുവരി 21: രാം ലല്ല വിഗ്രഹം 125 കലശങ്ങളിൽ സ്നാനം ചെയ്ത് അതിന്‍റെ സ്ഥാപന സ്ഥലത്ത് എത്തിയ്ക്കുന്നു.  

ജനുവരി 22: ഉച്ചയ്ക്ക് 'മൃഗശിര നക്ഷത്ര'ത്തിൽ രാം ലല്ലയുടെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള പ്രഭാത പൂജ.

അയോധ്യയിലെ രാമ ക്ഷേത്രം എന്ന ചരിത്ര സംഭവത്തിനായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, അതിസൂക്ഷ്മമായ ഒരുക്കങ്ങളും 'ദൈവിക തിരഞ്ഞെടുപ്പ്" പ്രക്രിയയും അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിൽ വരാനിരിക്കുന്ന പ്രതിഷ്ഠാ ചടങ്ങിന്‍റെ പ്രാധാന്യത്തിന് അടിവരയിടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News