സൂപ്പർ ബൈക്കുകളും മോഡിഫൈഡ് കാറുകളുമൊക്കെ എപ്പോഴും ആളുകളുടെ ഹരമാണ്. അത് ഒന്ന് ഓടിക്കാനോ അതിൽ ഒന്ന് കയറാനോ ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. അത്തരത്തിൽ ഒരു സൂപ്പർ ബൈക്ക് ഓടിക്കുന്ന യുവതിയെ ആണ് വീഡിയോയിൽ കാണാൻ കഴിയുക. പ്രിയങ്ക കൊച്ചാർ എന്ന യുവതിയാണ് സൂപ്പർ ബൈക്ക് ഓടിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ 'ബൈക്ക് വിത്ത് ഗേൾ' (bikewithgirl) എന്നാണ് യുവതി അറിയപ്പെടുന്നത്. ഒരു മില്യണിലധികം ഫോളോവേഴ്‌സ് ആണ് പ്രിയങ്കയ്ക്ക് ഉള്ളത്. തന്റെ സൂപ്പർ ബൈക്കിലുള്ള സ്റ്റോറേജ് സ്പേസിൽ ചെടി വാങ്ങി വച്ച് കൊണ്ട് പോകുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. പിന്നീട് യുവതിയുടെ സൂപ്പർ ബൈക്ക് വഴിയാത്രക്കാർക്ക് എല്ലാം കൗതുകമായി. റോഡിന്റെ എതിർവശത്ത് നോക്കിയാൽ വണ്ടികൾ നിർത്തിയിട്ടിരിക്കുന്ന ഒരു നീണ്ട നിര കാണാം. വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നത് അല്ല കേട്ടോ. പ്രിയങ്കയുടെ സൂപ്പർ ബൈക്ക് കാണാൻ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളാണ്.
റോഡിൽ ഒരു വലിയ ട്രാഫിക് ജാം തന്നെ ഉണ്ടായി. ഈ ബൈക്കിന് എത്രയാകും വില എന്നാണ് നിങ്ങൾ കരുതുന്നത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഒരു കോടിയിൽ താഴെയാണ് വിലയെന്ന് സുവതി പറയുന്നതും വീഡിയോയിൽ കേൾക്കാം. രണ്ട് ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ആറ് മില്യൺ ആളുകൾ വീഡിയോ കാണുകയും ചെയ്തു.
Viral Video: 'വാട്ട് എ മാജിക്' !!! സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് കുട്ടി മജീഷ്യൻ
ഈ സ്കൂൾ വിദ്യാർത്ഥി തന്റെ മാജിക് കൊണ്ട് കൂട്ടുകാരെയും സോഷ്യൽ മീഡിയയെ മുഴുവനും വിസ്മയിപ്പിക്കുകയാണ്. ഇന്റർനെറ്റിലൂടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ വിസ്മയിപ്പിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. സാഹിൽ ആസം എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജൂൺ ഒമ്പതിനാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. 79 മില്യൺ ആളുകൾ ഈ വീഡിയോ കാണുകയും 6 മില്യൺ ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
രണ്ട് കയ്യിലുമായി ഓരോ കല്ലുകൾ വച്ചിട്ടുണ്ട് ഈ കുട്ടി മജീഷ്യൻ. കൈ മലർത്തി പിടിച്ച് എല്ലാവരെയും കാണിച്ച ശേഷം ഇരുകയ്യും ടേബിളിന് മുകളിലേക്ക് കമഴ്ത്തുന്നു. തുടർന്ന് കൈകൾ ഉയർത്തുമ്പോൾ ഈ രണ്ട് കല്ലുകളും അവന്റെ വയത് കൈക്കുള്ളിൽ ഇരിക്കുന്നതാണ് കാണുന്നത്. കണ്ട് നിന്നവരെല്ലാം അത്ഭുതപ്പെട്ട് പോയി. കുട്ടിയോട് ഒന്ന് കൂടി ചെയ്യാൻ ആവശ്യപ്പെടുമ്പോൾ ഒരു ചെറിയ പുഞ്ചിരിയോടെ അവൻ അത് വീണ്ടും ചെയ്ത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...