Viral video: കല്ല്യാണദിവസം വധുവിനെ ഞെട്ടിച്ച് വരനും അമ്മായിഅമ്മയും

വധുവിന് വേണ്ടി വരൻ തന്റെ അമ്മയ്ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 7, 2022, 09:59 AM IST
  • ‘ദിൽ ചാഹ്താ ഹേ’ എന്ന സിനിമയിലെ ‘വോ ലഡ്‌കി ഹേ കഹാൻ’ എന്ന പാട്ടിനൊപ്പമാണ് വരനും അമ്മയും ചുവട് വച്ചത്
  • വളരെ മനോഹരമായാണ് വരനും അമ്മയും വേദിയിൽ നൃത്തം ചെയ്തത്
  • വധുവിന്റെ ആവശ്യപ്രകാരമാണ് അമ്മയും മകനും നൃത്തം ചെയ്തത്
Viral video: കല്ല്യാണദിവസം വധുവിനെ ഞെട്ടിച്ച് വരനും അമ്മായിഅമ്മയും

ന്യൂഡൽഹി: വിവാഹ ചടങ്ങുകളിലെ ആഘോഷങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. വിവാഹ ചടങ്ങുകൾക്കിടയിലെ നൃത്ത പരിപാടികൾ എപ്പോഴും രസകരമായ അനുഭവവുമാണ്. വധുവിന് വേണ്ടി വരൻ തന്റെ അമ്മയ്ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Jully Patel (@just.jully)

‘ദിൽ ചാഹ്താ ഹേ’ എന്ന സിനിമയിലെ ‘വോ ലഡ്‌കി ഹേ കഹാൻ’ എന്ന പാട്ടിനൊപ്പമാണ് വരനും അമ്മയും ചുവട് വച്ചത്. വളരെ മനോഹരമായാണ് വരനും അമ്മയും വേദിയിൽ നൃത്തം ചെയ്തത്. വധുവിന്റെ ആവശ്യപ്രകാരമാണ് അമ്മയും മകനും നൃത്തം ചെയ്തത്.

വരനൊപ്പം അമ്മയും നൃത്തം ചെയ്യുന്നത് കാണാൻ താൻ ആ​ഗ്രഹിക്കുന്നുവെന്ന് വധു പറഞ്ഞത് അനുസരിച്ചാണ് അവർ നൃത്തം ചെയ്യാൻ ഒരുങ്ങിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ നടത്തുന്നതിനാൽ ഓപ്പൺ ഫ്ലോറാണ് തെര‍ഞ്ഞെടുത്തതെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News