Viral video: ബിഹാറിലെ വൈശാലിയിൽ സായുധരായ ബാങ്ക് കൊള്ളക്കാരെ നേരിട്ട് വനിതാ പോലീസുകാർ- വീഡിയോ വൈറൽ

Bihar Bank Robbery: ജൂഹി കുമാരി, ശാന്തി കുമാരിയും എന്നീ പോലീസ് ഉദ്യോ​ഗസ്ഥരാണ് സായുധരായ കവർച്ചക്കാരെ ചെറുത്ത് തോൽപ്പിച്ചത്. വൈശാലിയിലെ ഉന്നത ഉദ്യോഗസ്ഥർ ബാങ്കിലെത്തി പോലീസ് ഉദ്യോ​ഗസ്ഥരുടെ ധീരതയെ പ്രശംസിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 11:26 AM IST
  • ജൂഹി കുമാരിയും ശാന്തി കുമാരിയും സെൻധുവാരി ബ്ലോക്കിലെ ഗ്രാമീൺ ബാങ്കിന് കാവൽ ഡ്യൂട്ടിയിലിരിക്കെയാണ് രണ്ട് ബൈക്കുകളിലായി മൂന്ന് കവർച്ചക്കാർ എത്തിയത്
  • ബാങ്ക് കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ ഇവർ ബാങ്കിനുള്ളിൽ കടന്ന് വനിതാ കോൺസ്റ്റബിൾമാരുടെ റൈഫിളുകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം
  • എന്നാൽ ജൂഹിയും ശാന്തിയും കവർച്ചക്കാർക്ക് നേരെ ചാടിവീണ് അവരെ പിടികൂടി
Viral video: ബിഹാറിലെ വൈശാലിയിൽ സായുധരായ ബാങ്ക് കൊള്ളക്കാരെ നേരിട്ട് വനിതാ പോലീസുകാർ- വീഡിയോ വൈറൽ

വൈറൽ വീഡിയോ: ബിഹാറിലെ വൈശാലി ജില്ലയിൽ മൂന്ന് സായുധരായ കൊള്ളക്കാരെ ചെറുത്ത് രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർ. രണ്ട് വനിതാ പോലീസ് ഉദ്യോ​ഗസ്ഥരുടെ ചെറുത്ത് നിൽപ്പാണ് ബാങ്ക് കവർച്ചാ ശ്രമം പരാജയപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. ജൂഹി കുമാരി, ശാന്തി കുമാരിയും എന്നീ പോലീസ് ഉദ്യോ​ഗസ്ഥരാണ് സായുധരായ കവർച്ചക്കാരെ ചെറുത്ത് തോൽപ്പിച്ചത്.

ജൂഹി കുമാരിയും ശാന്തി കുമാരിയും സെൻധുവാരി ബ്ലോക്കിലെ ഗ്രാമീൺ ബാങ്കിന് കാവൽ ഡ്യൂട്ടിയിലിരിക്കെയാണ് രണ്ട് ബൈക്കുകളിലായി മൂന്ന് കവർച്ചക്കാർ എത്തിയത്. ബാങ്ക് കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ ഇവർ ബാങ്കിനുള്ളിൽ കടന്ന് വനിതാ കോൺസ്റ്റബിൾമാരുടെ റൈഫിളുകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അവരുടെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ, പുരുഷന്മാരിൽ ഒരാൾ വെടിയുതിർത്തു.

എന്നാൽ ജൂഹിയും ശാന്തിയും കവർച്ചക്കാർക്ക് നേരെ ചാടിവീണ് അവരെ പിടികൂടി. വനിതാ പോലീസുകാർ കവർച്ചക്കാരെ കീഴടക്കി. ആൾക്കൂട്ടം കണ്ടതോടെ കവർച്ചക്കാർ ഓടി രക്ഷപ്പെട്ടു. “മൂന്ന് പേരും ബാങ്കിൽ ജോലി ചെയ്യുന്നവരാണോ എന്ന് ഞാൻ ചോദിച്ചു, അതെ എന്ന് അവർ പറഞ്ഞു. ഐഡി കാണിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു, അപ്പോഴാണ് അവർ തോക്ക് പുറത്തെടുത്തത്,” ജൂഹിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

സംഭവത്തെത്തുടർന്ന് വൈശാലിയിലെ ഉന്നത ഉദ്യോഗസ്ഥർ ബാങ്കിലെത്തി പോലീസ് ഉദ്യോ​ഗസ്ഥരുടെ ധീരതയെ പ്രശംസിച്ചു. “ഞങ്ങളുടെ പോലീസുകാരുടെ ധീരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. പ്രതികളെ തിരിച്ചറിയാൻ ശ്രമം തുടരുകയാണ്. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അവരെ ഉടൻ പിടികൂടി ജയിലിൽ അടയ്ക്കും” വൈശാലി എസ്‌ഡിപിഒ ഓം പ്രകാശ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News