Bank Robbery: പകൽ കൊള്ള, വെറും 30 മിനിറ്റിനുള്ളില്‍ ബാങ്ക് കാലിയാക്കി കൊള്ളസംഘം

ബൈക്കിലെത്തിയ ആറംഗ കൊള്ളസംഘം പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ചു.  രാജസ്ഥാനിലെ അൽവറിലെ ആക്‌സിസ് ബാങ്കിന്‍റെ ശാഖയിലാണ് കവര്‍ച്ച നടന്നത്.  സ്വര്‍ണവും പണവുമായി കോടിക്കണക്കിന് കവര്‍ന്ന് അരമണിക്കൂറിനുള്ളില്‍ അക്രമികള്‍ കടന്നുകളഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jul 5, 2022, 01:11 PM IST
  • പട്ടാപ്പകല്‍ ബാങ്ക് കൊള്ള, സ്വര്‍ണവും പണവുമായി കോടിക്കണക്കിന് കവര്‍ന്ന് അരമണിക്കൂറിനുള്ളില്‍ അക്രമികള്‍ കടന്നുകളഞ്ഞു.
Bank Robbery: പകൽ കൊള്ള, വെറും 30 മിനിറ്റിനുള്ളില്‍ ബാങ്ക് കാലിയാക്കി കൊള്ളസംഘം

Alwar: ബൈക്കിലെത്തിയ ആറംഗ കൊള്ളസംഘം പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ചു.  രാജസ്ഥാനിലെ അൽവറിലെ ആക്‌സിസ് ബാങ്കിന്‍റെ ശാഖയിലാണ് കവര്‍ച്ച നടന്നത്.  സ്വര്‍ണവും പണവുമായി കോടിക്കണക്കിന് കവര്‍ന്ന് അരമണിക്കൂറിനുള്ളില്‍ അക്രമികള്‍ കടന്നുകളഞ്ഞു.

ഭിവാഡിയിലെ റിക്കോ ചൗക്കിലുള്ള ആക്‌സിസ് ബാങ്ക് ശാഖയിലാണ് മോഷണം നടന്നത്.  രാവിലെ 10 മണിയോടെയാണ് ശാഖ തുറന്നതെന്ന് ബാങ്ക് ഉദ്യോഗസ്ഥർ പോലീസിനോട് പറഞ്ഞു. ആറ് അക്രമികൾ മൂന്ന് ബൈക്കുകളിലായാണ് വന്നത്. ബാങ്കില്‍ എത്തിയ അക്രമികള്‍ ജീവനക്കാരെ ബന്ദികളാക്കി കവര്‍ച്ച നടത്തുകയായിരുന്നു.  

Also Read:  Zee News അവതാരകൻ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തി ഛത്തീസ്ഗഢ് പോലീസ്

വലിയ ബാഗുമായാണ് കവര്‍ച്ചക്കാര്‍ എത്തിയത്. ബാങ്കിൽ പ്രവേശിച്ച ഉടൻ തന്നെ കവർച്ചക്കാർ ജീവനക്കാരെ വളഞ്ഞ് ലോക്കറിന്‍റെ താക്കോൽ ബലമായി കൈക്കലാക്കുകയായിരുന്നു. പിന്നീട് തങ്ങളാൽ കഴിയുന്നത്ര വിലപിടിപ്പുള്ള വസ്തുക്കളും പണവും വേഗത്തിൽ ബാഗില്‍ നിറച്ച് കടന്നുകളയുകയായിരുന്നു.  

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കവർച്ചക്കാരെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായി പോലീസ് ബാങ്കിലെ സിസിടിവി ദൃശ്യങ്ങളും മറ്റും ശേഖരിച്ചുവരികയാണ്.  കവർച്ചക്കാർ സഞ്ചരിച്ച വഴിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് സംഘങ്ങൾ ശരിയായ ദിശയിൽ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും  എസ്പി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News