Viral Video : നാഗങ്ങളുടെ പ്രണയ നൃത്തം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Snake Dance Video : തിരുമല കാട്ടിൽ നിന്നുള്ള വീഡിയോയാണ് ഇതെന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്ന അക്കൗണ്ടിൽ നിന്ന് പറഞ്ഞിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jan 23, 2023, 05:44 PM IST
  • സ്നേക്ക് കിങ്ഡം എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
  • തിരുമല കാട്ടിൽ നിന്നുള്ള വീഡിയോയാണ് ഇതെന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്ന അക്കൗണ്ടിൽ നിന്ന് പറഞ്ഞിരിക്കുന്നത്.
  • 53000 ത്തിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടുക്കഴിഞ്ഞത്.
Viral Video : നാഗങ്ങളുടെ പ്രണയ നൃത്തം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. പ്രത്യേകിച്ചും മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് താത്പര്യവും കൂടുതലാണ്. ചിലർക്ക് വളർത്തുമൃഗങ്ങളുടെ വീഡിയോകളോടാണ് താത്പര്യം കൂടുതലെങ്കിൽ, ചിലർക്ക് കൂടുതൽ ഇഷ്ട്ടം വന്യ മൃഗങ്ങളുടെ വീഡിയോകളോടാണ്. അത് പോലെ തന്നെ പാമ്പുകളുടെ വിഡിയോകൾ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും കുറവല്ല.  പട്ടികളുടെയും പൂച്ചകളുടെയും കളികളും വികൃതികളും ഒക്കെയാണ് ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നതെങ്കിൽ, വന്യ ജീവികളെ കുറിച്ച് കൂടുതൽ അറിയാത്തതും, അവർ എപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുമാണ് വന്യമൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യം വർധിക്കാൻ കാരണം. സാമൂഹിക മാധ്യമങ്ങളിൽ  കാണുന്ന ഈ വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്.  ഈ വീഡിയോ ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 

പാമ്പുകളുടെ വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. പാമ്പുകൾ വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെയാണ് പാമ്പുകൾ പടം പൊഴിക്കാറുണ്ട്.  ഇതിനെ എക്ഡിസിസ് എന്നാണ് അറിയപ്പെടുന്നത്. പാമ്പിന്റെ ശരീരം വളരുന്നതനുസരിച്ച് പടം വളരാത്തതാണ് പാമ്പ് പടം പൊഴിക്കാനുള്ള കാരണം.  എലികളെയും അണ്ണന്മാരെയും പക്ഷികളെയും ഒക്കെ പാമ്പുകൾ ഭക്ഷണമാക്കാറുണ്ട്. മുട്ടകൾ വഴിയാണ് പാമ്പുകൾ പ്രത്യുത്പാദനം നടത്തുന്നത്.  55 മുതൽ 60 ദിവസങ്ങൾ കൊണ്ടാണ് പാമ്പുകളുടെ മുട്ട വിരിയുന്നത്. ഇപ്പോൾ രണ്ട് പാമ്പുകളുടെ പ്രണയ നൃത്തത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Viral Video : പക്ഷിയെ ജീവനോടെ വിഴുങ്ങി പാമ്പ്; വീഡിയോ വൈറൽ

സ്നേക്ക് കിങ്ഡം എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. തിരുമല കാട്ടിൽ നിന്നുള്ള വീഡിയോയാണ് ഇതെന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്ന അക്കൗണ്ടിൽ നിന്ന് പറഞ്ഞിരിക്കുന്നത്.  വീഡിയോയിൽ വളരെ ഉയരത്തിൽ ശരീരം കൊണ്ട് വന്നാണ് ഇരു നാഗങ്ങളും നൃത്തം ചെയ്യുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 53000 ത്തിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടുക്കഴിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News