Viral Video: വിവാഹ സീസൺ ആയാലും ശരി അല്ലെങ്കിലും ശരി വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് എപ്പോഴും കാണാൻ കഴിയും. ചിലപ്പോൾ വധൂവരന്മാർ അവരുടേതായ ശൈലിയിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റും എന്നാൽ മറ്റു ചിലപ്പോൾ അവരുടെ ബന്ധുക്കൾ എന്തെങ്കിലും തമാശകൾ ഒപ്പിക്കുന്ന വീഡിയോയായിരിക്കും. ഇപ്പോഴിതാ വധൂവരന്മാരുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. ഈ വീഡിയോയിൽ ഇരുവരും വിവാഹ മണ്ഡപത്തിൽ ഇരിക്കുകയാണ്. ഇവിടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുകയാണ്. ഇതിനിടയിൽ വധുവിന് സിന്ദൂരം അണിയിക്കുന്ന സമയത്ത് വരൻ കാണിച്ചൊരു കുസൃതിയാണ് ഇപ്പോൾ വൈറലാകുന്നത്.
Also Read: Viral Video: എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ..? അതും സോപ്പ് ഉപയോഗിച്ച്..! വീഡിയോ വൈറലാകുന്നു
വൈറൽ ആകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് ഒരു വിവാഹം നടക്കുന്നത് കാണാം. വധൂവരന്മാർ തങ്ങളുടെ ബന്ധുക്കളോടൊപ്പം മണ്ഡപത്തിലിരിപ്പുണ്ട്. ചടങ്ങുകൾക്കിടയിൽ വരനോട് വധുവിന് സിന്ദൂരം അണിയിക്കാൻ പറയുകയും അതനുസരിച്ച് വരൻ സിന്ദൂരം അണിയിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ വരൻ ആരുംകാണാതെ വധുവിന് ഒരുമ്മകൊടുക്കുന്നുണ്ട്. എന്നാൽ അവിടെ കൂടിനിന്ന എല്ലാവരും അത് കാണുകയും ചിരി അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാം. ഒപ്പം നാണിച്ചു ചമ്മിയിരിക്കുന്ന വധുവിനേയും നിങ്ങൾക്ക് വീഡിയോയിൽ കാണാം.
Also Read: Viral Video: വിവാഹ വേദിയിൽ വധുവിന്റെ കൈ പിടിച്ച് യുവാവ്, പിന്നെ വരൻ ചെയ്തത് കണ്ടാൽ..! വീഡിയോ വൈറൽ
Also Read: Viral Video: ടോയ്‌ലറ്റിൽ നിന്നും പെട്ടെന്ന് മൂർഖൻ പുറത്തേക്ക്..! വീഡിയോ കണ്ടാൽ ഞെട്ടും
വരന്റെ ഈ റൊമാൻസ് കണ്ട് ഷാരിക്കും പറഞ്ഞാൽ മണ്ഡപത്തിൽ കൂടി നിന്നവർ ഒന്ന് ഞെട്ടിപ്പോയി. വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോ weddingworldpage എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ എത്രത്തോളം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നുവെന്ന് അതിന്റെ വ്യൂസിൽ നിന്നും മനസിലാക്കാം. വീഡിയോയ്ക്ക് ഇതുവരെ 11.6 M വ്യൂസും 927 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...