P Vijayan: സ്വർണ്ണക്കടത്ത് കേസിൽ വ്യാജ മൊഴി; എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വിജയൻ

ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള സംഘം അജിത് കുമാറിനെതിരായ പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അന്വേഷണം നടത്തുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 23, 2024, 01:38 PM IST
  • സ്വർണ്ണക്കടത്ത് കേസിൽ തനിക്കെതിരെ അജിത് കുമാർ കള്ളമൊഴി നൽകിയെന്നാണ് പി വിജയൻ്റെ പരാതി.
  • പി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് ആരോപണം.
  • അജിത്കുമാറിനെതിരെ നടപടി വേണമെന്നുള്ള പരാതി ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
P Vijayan: സ്വർണ്ണക്കടത്ത് കേസിൽ വ്യാജ മൊഴി; എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വിജയൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും പോര് മുറുകുന്നു. എഡിജിപി എം ആർ അജിത്കുമാറിനെതിരെ പി വിജയൻ രം​ഗത്തെത്തിയിരിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ തനിക്കെതിരെ അജിത് കുമാർ കള്ളമൊഴി നൽകിയെന്നാണ് പി വിജയൻ്റെ പരാതി. പി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് ആരോപണം. അജിത്കുമാറിനെതിരെ നടപടി വേണമെന്നുള്ള പരാതി ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.

പി വി അൻവർ എംഎൽഎ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. ഈ അന്വേഷണസമിതിക്ക് മുന്നിലാണ് എഡിജിപി എം.ആർ അജിത് കുമാർ പി.വിജയനെതിരെ മൊഴി നൽകിയത്. വിജയന് കരിപ്പൂരിലെ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന്  എസ് പി സുജിത്ത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നൊയിരുന്നു എഡിജിപിയുടെ മൊഴി. എന്നാൽ പിന്നീട് സുജിത്ത് ദാസ് മൊഴി നിഷേധിക്കുകയായിരുന്നു.

Also Read: Vandiperiyar Pocso Case: വണ്ടിപ്പെരിയാർ പോക്സോ കേസ്; കോടതി വെറുതെ വിട്ട അർജുൻ കട്ടപ്പന കോടതിയിൽ ഹാജരായി

ഐജി ആയിരുന്നപ്പോൾ പി വിജയൻ സസ്പെൻഷനിലേക്ക് പോകാൻ കാരണം ക്രമസമാധാന ചുമതല ഉണ്ടായിരുന്നപ്പോൾ എം ആർ അജിത്കുമാർ നൽകിയ റിപ്പോർട്ടായിരുന്നു. കോഴിക്കോട് എലത്തൂർ ട്രെയിൻ കേസിലെ പ്രതിയെ മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്ര വിവരങ്ങൾ ചോർത്തി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു പി വിജയൻ നടപടി നേരിട്ടത്. 

ആ നടപടിക്ക് പിന്നാലെ അതേക്കുറിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നടത്തിയെങ്കിലും എംആർ അജിത് കുമാറിൻ്റെ റിപ്പോർട്ട് തള്ളി കൊണ്ടാണ് പി വിജയനെ 2023 ൽ സർവീസിൽ തിരിച്ചെടുത്തത്. അന്ന് എഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജിത്തിന്റെ അന്വേഷണ റിപ്പോർട്ട് തള്ളുകയായിരുന്നു. തുടർന്നാണ് സ്ഥാനക്കയറ്റം നൽകി വിജയനെ ഇന്റലിജൻസ് എഡിജിപിയാക്കിയത്. രണ്ട് എഡിജിപിമാർ തമ്മിലുള്ള പോര് പോലീസ് തലപ്പത്ത് തന്നെ തലവേദനയായി മാറിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News