Viral Video: കിടാവിനെ വേട്ടയാടാനെത്തിയ സിംഹത്തിന് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ

Video Viral: കാടുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും എരുമ സിംഹത്തെ ഓടിക്കുന്നത്.  ഇങ്ങനൊരു വീഡിയോ ചിലപ്പോൾ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല.   

Written by - Ajitha Kumari | Last Updated : Jun 11, 2022, 03:56 PM IST
  • വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും എരുമ സിംഹത്തെ ഓടിക്കുന്നത്
  • സിംഹങ്ങൾ മറ്റ് മൃഗങ്ങളെ എങ്ങനെയാണ് ആക്രമിക്കുന്നതെന്ന് നിങ്ങൾ വീഡിയോകളിൽ കണ്ടിട്ടുണ്ടാകാം
  • ചില മൃഗങ്ങളൊഴികെ ആരും സിംഹത്തിനോട് കളിക്കാൻ പോകാറില്ല
Viral Video: കിടാവിനെ വേട്ടയാടാനെത്തിയ സിംഹത്തിന് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ

Viral Video: കാടുമായി ബന്ധപ്പെട്ട വീഡിയോകളിൽ നിങ്ങൾ കണ്ടിട്ടുണ്ടാകാം  സിംഹങ്ങൾ മറ്റ് മൃഗങ്ങളെ എങ്ങനെയാണ് ആക്രമിക്കുന്നതെന്ന്. ചുരുക്കം ചില മൃഗങ്ങളൊഴികെ ആരും സിംഹത്തിനോട് കളിക്കാൻ പോകാറില്ല.  ആന, കരടി തുടങ്ങിയ മൃഗങ്ങൾ ചില സമയത്ത് സിംഹങ്ങളെ ഒരു പാഠം പഠിപ്പിക്കാറുണ്ട്.  

Also Read: Viral Video: കളി ആനയോട്.. കിട്ടി കിടിലം പണി..! വീഡിയോ വൈറൽ

പലപ്പോഴും സിംഹങ്ങൾ എരുമയേയോ മാനിനെയോയാണ് ഇരയാക്കാൻ ശ്രമിക്കുന്നത്.  ആ ശ്രമം നടക്കുകയും ചെയ്യാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ എരുമയെ അകത്താക്കാൻ വേണ്ടിയുള്ള സിംഹത്തിന്റെ ശ്രമം സിംഹത്തിന് തന്നെ വൻ പണിയായി മാറാറുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.   

Also Read:  Viral Video: ചാക്കിൽ നിറയെ വിഷപ്പാമ്പുകളുമായി വന്നയാൾ പിന്നെ ചെയ്തത്.. വീഡിയോ കണ്ടാൽ ഞെട്ടും..!

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു എരുമ കാട്ടിൽ തന്റെ കുട്ടിയുമായി ഇരിക്കുന്നത്. പെട്ടെന്ന് അവിടേക്ക് ഒരു സിംഹം എത്തുകയും അതിന്റെ കുട്ടിയെ പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. മാത്രമല്ല അതിനെ വലിച്ചിഴച്ചുകൊണ്ട് പോകുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  ഇതുകണ്ട് ദേഷ്യം വന്ന എരുമ തന്റെ തനി സ്വരൂപം കാണിക്കുന്നതാണ് നിങ്ങൾക്ക് പിന്നെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.  സിംഹത്തിന്റെ അടുത്തേക്ക് പാഞ്ഞുവരുന്ന എരുമയെ കണ്ടപ്പോൾ സിംഹം അക്ഷരാർത്ഥത്തിൽ പേടിച്ചുപോകുകയും ഓടി രക്ഷപ്പെടുന്നതാണ് നല്ലതെന്ന് മനസിലാക്കി അത് ചെയ്യുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാം.   അങ്ങനെ  എരുമ തന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുകയും ചെയ്തു. വീഡിയോ കാണാം...

 

Also Read: Viral Video: പെൺ സിംഹത്തിന്റെ ഹൃദയം കീഴടക്കാൻ നടന്നത് കടുത്ത പോരാട്ടം, പിന്നെ സംഭവിച്ചത്..!

എരുമയുടെ രൗദ്രരൂപം കണ്ട സിംഹം അവിടെ നിന്ന് എങ്ങനെയാണ് ഓടിപ്പോയതെന്ന് നിങ്ങൾ വീഡിയോയിൽ കണ്ടുകാണുമല്ലോ.  തിരിഞ്ഞുനോക്കാതെയായിരുന്നു സിംഹം ഓടിയത്. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വീഡിയോ wildlife_stories_ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ധാരാളം കമന്റുകളും വന്നിട്ടുണ്ട്. കൂടാതെ വീഡിയോയ്ക്ക് ഇതുവരെ 219k വ്യൂസും അയ്യായിരത്തോളം ലൈക്‌സുകളും കിട്ടിയിട്ടുണ്ട്.  

Trending News