Viral Video: പാമ്പിനെ വേട്ടയാടുന്ന കഴുകൻ, വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും  അപകടകാരിയായ പാമ്പിനെ കഴുകൻ ആക്രമിക്കുന്നതും തന്റെ കാലിനടിയിൽ ചവിട്ടി പിടിച്ചിരിക്കുന്നതും. ശേഷം സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും സംശയമില്ല.  

Written by - Ajitha Kumari | Last Updated : Jun 2, 2022, 03:40 PM IST
  • പാമ്പിനെ വേട്ടയാടുന്ന കഴുകൻ
  • അപകടകാരിയായ പാമ്പിനെ കഴുകൻ ആക്രമിക്കുന്നതും തന്റെ കാലിനടിയിൽ ചവിട്ടി പിടിച്ചിരിക്കുന്നതും
  • പാമ്പും കഴുകനെ ആക്രമിക്കാൻ ശ്രമിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ കഴിയും
Viral Video: പാമ്പിനെ വേട്ടയാടുന്ന കഴുകൻ, വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: പാമ്പിനെ പൊതുവെ ഒരു അപകടകരമായ ജീവിയായിട്ടാണ് കണക്കാക്കുന്നത്. പാമ്പു കടിയേറ്റാൽ ജീവൻ തന്നെ അപകടത്തിലാകുമെന്ന കാര്യം ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.   എങ്കിലും മംഗൂസ്, പരുന്ത്, മയിൽ, കഴുകൻ എന്നിവയെ പാമ്പുകൾക്ക് ഭയങ്കര പേടിയാണ്.  ഈ ജീവികൾ പാമ്പിനെ കണ്ടയുടൻ അതിനെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യാറുണ്ട്. പാമ്പും കഴുകനുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.  ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കഴുകൻ പാമ്പിനെ വേട്ടയാടുന്നതും പാമ്പ് അതിന്റെ പിടിയിൽ നിന്നും രക്ഷനേടാൻ കിടഞ്ഞു ശ്രമിക്കുന്നതും.  

Also Read: കട്ടിലിൽ കിടന്നുറങ്ങുന്ന ആളുടെ പുറത്ത് മുട്ടൻ പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വൈറലാകുന്ന വിഡിയോയിൽ കാണാം ആകാശത്തുകൂടി പറക്കുന്നതിനിടയിൽ കഴുകൻ ഒരു പാമ്പിനെ കാണുന്നതും.  നോക്കി നിൽക്കവെ കഴുകൻ പാമ്പിനെ ആക്രമിച്ച് കാലിനടിയിൽ ചവിട്ടി പിടിച്ചിരിക്കുന്നതും.  കഴുകന്റെ കാലിന്റെ അടിയിൽ കിടന്ന് പിടയുന്ന പാമ്പിനേയും നിങ്ങൾക്ക് കാണാൻ കഴിയും.  കഴുകൻ പാമ്പിനെ ഇടയ്ക്കിടയ്ക്ക് കൊത്തുന്നതും നമുക്ക് കാണാൻ കഴിയും.  എങ്കിലും പാമ്പും കഴുകനെ ആക്രമിക്കാൻ ശ്രമിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by @nature_okay

 

Also Read: Viral Video: നദിയിലേക്ക് പെട്ടെന്ന് നീന്തിവന്ന് വിഷപ്പാമ്പ്, പിന്നെ സംഭവിച്ചത്..! 

പാമ്പ് കഴുകനിൽ നിന്ന് രക്ഷനേടാൻ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും രക്ഷപ്പെടാൻ കഴിയുന്നില്ല.  കുറച്ചു സെക്കന്റുകൾ മാത്രമുള്ള ഈ വീഡിയോ nature_okay എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  ഈ വീഡിയോയ്ക്ക് ഇതുവരെ 82.8 k വ്യൂസും നാലായിരത്തോളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News