Viral Video: കൊമോഡോ ഡ്രാഗണും പെരുമ്പാമ്പും തമ്മിൽ മരണ പോരാട്ടം; ഒടുവിൽ വിജയിച്ചത് ആരാണെന്ന് നോക്കൂ

Komodo dragon and Python Video: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രകൃതി ദൃശ്യങ്ങളും വന്യ മൃഗങ്ങളുടെ ദൃശ്യങ്ങളും വളരെയധികം കാഴ്ചക്കാരെ നേടി വൈറലാകാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 29, 2023, 02:03 PM IST
  • ദൃശ്യത്തിന്റെ തുടക്കത്തിൽ പെരുമ്പാമ്പ് കൊമോഡോ ഡ്രാ​ഗണെ വരിഞ്ഞുമുറുക്കാൻ ശ്രമിക്കുന്നത് കാണാം
  • കൊമോഡോ ഡ്രാഗൺ പെരുമ്പാമ്പിനെ അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് തിരിച്ച് ആക്രമിക്കുന്നുണ്ട്
Viral Video: കൊമോഡോ ഡ്രാഗണും പെരുമ്പാമ്പും തമ്മിൽ മരണ പോരാട്ടം; ഒടുവിൽ വിജയിച്ചത് ആരാണെന്ന് നോക്കൂ

പ്രകൃതിയുടെ വിവിധ ഭാവങ്ങളെ ചിത്രീകരിക്കുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രകൃതി ദൃശ്യങ്ങളും വന്യ മൃഗങ്ങളുടെ ദൃശ്യങ്ങളും വളരെയധികം കാഴ്ചക്കാരെ നേടാറുണ്ട്. ചില വീഡിയോകളിൽ മൃ​ഗങ്ങൾ സമാധാനപരമായി സഹവസിക്കുന്നതാണെങ്കിൽ ചിലത് വളരെയധികം ഭയപ്പെടുത്തുന്നവയാണ്.

കൊമോഡോ ഡ്രാഗണും പെരുമ്പാമ്പും തമ്മിലുള്ള അതിഭീകര പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിഗ് ക്യാറ്റ്സ് ഇന്ത്യ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കൊമോഡോ ഡ്രാഗണും പെരുമ്പാമ്പും തമ്മിലുള്ള മാരകമായ പോരാട്ടമാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുക.

ALSO READ: Viral Video : ചെരുപ്പ് അടിച്ച് മാറ്റുന്നു പാമ്പോ...? വീഡിയോ വൈറൽ

ദൃശ്യത്തിന്റെ തുടക്കത്തിൽ പെരുമ്പാമ്പ് കൊമോഡോ ഡ്രാ​ഗണെ വരിഞ്ഞുമുറുക്കാൻ ശ്രമിക്കുന്നത് കാണാം. കൊമോഡോ ഡ്രാഗൺ പെരുമ്പാമ്പിനെ അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് തിരിച്ച് ആക്രമിക്കുന്നുണ്ട്. അവസാനം, കൊമോഡോ ഡ്രാഗൺ പെരുമ്പാമ്പിനെ പരാജയത്തിലേക്ക് എത്തിക്കുന്നു. കൊമോഡോ ഡ്രാഗണും പെരുമ്പാമ്പും ആക്രമണത്തിനിടയിൽ ഉണ്ടാക്കുന്ന ശബ്ദങ്ങൾ ദൃശ്യത്തെ കൂടുതൽ ഭയാനകമാക്കുന്നു. 6,51,000ൽ അധികം പേരാണ് ഈ ദൃശ്യങ്ങൾ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News