Viral Video: പാല്‍ കൊണ്ട് മകളുടെ കാല് കഴുകി അത് കുടിച്ച് അച്ഛനും അമ്മയും..! വീഡിയോ വൈറല്‍

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ മകളുടെ കാലുകൾ വെള്ളവും പാലും ഉപയോഗിച്ച് കഴുകിയ ശേഷം കുടിക്കുന്നത്. മകളുടെ വിവാഹത്തിന് മുൻപുള്ള ചടങ്ങിന്റെ ഭാഗമായിട്ടാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്.  

Written by - Ajitha Kumari | Last Updated : Aug 27, 2022, 12:58 PM IST
  • ഹൃദയസ്പർശിയായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
  • മകളുടെ കാലുകൾ പാലിലും വെള്ളത്തിലും കഴുകുന്ന മാതാപിതാക്കൾ
Viral Video: പാല്‍ കൊണ്ട് മകളുടെ കാല് കഴുകി അത് കുടിച്ച് അച്ഛനും അമ്മയും..! വീഡിയോ വൈറല്‍

Viral Video: ഒരു കുട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ബന്ധം എന്നുപറയുന്നത് അവർക്ക് മാതാപിതാക്കളോടൊപ്പം ഉള്ളത് തന്നെയാണ്. ഇത് ശരിക്കും ഉപാധികളൊന്നും ഇല്ലാത്ത ഒരു മനോഹരമായ നിരുപാധികവുമായ ബന്ധങ്ങളിൽ ഒന്നാണ്. മാതാപിതാക്കളും മകളും തമ്മിലുള്ള ഹൃദയസ്പർശിയായ ഒരു ബന്ധത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.  ഈ വീഡിയോ കണ്ട ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത് വളരെ നാടകീയമായിപ്പോയിയെന്നും വിമർശിക്കുന്നുണ്ട്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മാതാപിതാക്കൾ തന്റെ മകളുടെ കാലുകൾ വെള്ളവും പാലും ഉപയോഗിച്ച് കഴുകുന്നത്. ശേഷം അവർ ചെയ്യുന്നതാണ് ഈ വീഡിയോ വൈറലാകാൻ കാരണമായത്.  

Also Read: Viral Video: പാർക്ക് ചെയ്തിരുന്ന ജീപ്പിനു മുകളിലൂടെ മുട്ടൻ പെരുമ്പാമ്പ്..! വീഡിയോ കണ്ടാൽ ഞെട്ടും

വീഡിയോയിൽ പെൺകുട്ടിയുടെ പിതാവ് മകളുടെ പാദങ്ങൾ വെള്ളത്തിലും പിന്നീട് പാലിലും കഴുകുന്നത് നിങ്ങൾക്ക് കാണാം. ശേഷം അവർ ആ പാൽ കുടിക്കുന്നതും കാണാം. അത് അമ്മയും ചെയ്യുന്നുണ്ട്.  പിന്നീട് പിതാവ് മകളുടെ പാദങ്ങൾ ടവ്വൽ കൊണ്ട് തുടച്ച ശേഷം ചുവന്ന പെയിന്റ് നിറച്ച പ്ലേറ്റിൽ കാലുകൾ വെക്കാൻ ആവശ്യപ്പെടുകയും ശേഷം അവളുടെ കാൽപ്പാടുകൾ പതിക്കത്തക്കവിധം ഒരു വെളുത്ത തുണിയുടെ മീതെ നടക്കാനും പറയുന്നുണ്ട്.  വളരെയധികം വികാരനിർഭരമായ ഈ വീഡിയോ 'HeartTouching' എന്ന അടിക്കുറിപ്പോടെ ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് കുമാർ ആണ് പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ നിങ്ങൾക്ക് വ്യക്തമായി കാണാം വിവാഹം കഴിച്ച് വരന്റെ വീട്ടിലേക്ക് പോകുംമുമ്പ് മകളുടെ കാൽപ്പാടുകൾ ഒപ്പിയെടുക്കുന്ന മാതാപിതാക്കളെ.  വീഡിയോ കാണാം....

Also Read: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ 

Also Read: 'മണവാളൻ വസീം' ഒറിജിനൽ! വിവാഹ ശേഷം വരനോട് കളിച്ചാൽ ഇങ്ങനിരിക്കും..! വീഡിയോ വൈറൽ

വീഡിയോ ഇന്റർനെറ്റിൽ ശരിക്കും വൈറലാകുകയാണ്. വീഡിയോ കണ്ട ചിലർ മാതാപിതാക്കളെ സപ്പോർട്ട് ചെയ്തു എന്നാൽ ചിലർ ഇത് അനാവശ്യമായിപ്പോയി എന്നും വിലയിരുത്തുന്നുണ്ട്. ഒരു ഉപയോക്താവ് എഴുതി, വീഡിയോയ്ക്ക് പലതരത്തിലുള്ള നിരവധി കമന്റുകളാണ് ലഭിക്കുന്നത്  ചിലർ മാതാപിതാക്കളുടെ ഈ പ്രവൃത്തി കണ്ട് കണ്ണ് ഈറനണിയുന്നുവെന്നും മറ്റു ചിലർ നമ്മുടെ സംസ്ക്കാരത്തിൽ പൊതുവെ പെൺകുട്ടികളെ ലക്ഷ്മി ദേവിയായാണ് കാണുന്നത് എന്നിങ്ങനെയുള്ള നിരവധി കമന്റ്കൾ നൽകുന്നുണ്ട്.  വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 190.3k വ്യൂസും നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News