Viral video: തന്റെ നാലിരട്ടി വലിപ്പമുള്ള പാമ്പിനെ പിടിയ്ക്കുന്ന കുട്ടി; അമ്പരന്ന് സോഷ്യൽ മീഡിയ

Viral video on social media: ഒരു സാധാരണ കാര്യം പോലെ ഒരു ചെറിയ കുട്ടി പാമ്പിനെ പിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Written by - Zee Malayalam News Desk | Last Updated : Jul 11, 2022, 11:47 AM IST
  • വളരെ നീളമുള്ള ഒരു പാമ്പിനെയാണ് കുട്ടി വാലിൽ പിടിച്ച് വലിക്കുന്നത്
  • ഇതിന് അടുത്തായി തന്നെ ഒരു യുവാവും നിൽക്കുന്നുണ്ട്
  • വീഡിയോ കണ്ട് സോഷ്യൽ മീഡിയ അമ്പരന്നിരിക്കുകയാണ്
  • ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പാമ്പ് പിടിത്തക്കാരൻ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്
Viral video: തന്റെ നാലിരട്ടി വലിപ്പമുള്ള പാമ്പിനെ പിടിയ്ക്കുന്ന കുട്ടി; അമ്പരന്ന് സോഷ്യൽ മീഡിയ

സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള വീഡിയോകൾ പ്രചരിക്കാറുണ്ട്. ഇവയിൽ പലതും വളരെ വേ​ഗത്തിൽ വൈറലാകും. ഇത്തരത്തിൽ പാമ്പുകളുടെ വിവിധ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു സാധാരണ കാര്യം പോലെ ഒരു ചെറിയ കുട്ടി പാമ്പിനെ പിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വളരെ നീളമുള്ള ഒരു പാമ്പിനെയാണ് കുട്ടി വാലിൽ പിടിച്ച് വലിക്കുന്നത്. ഇതിന് അടുത്തായി തന്നെ ഒരു യുവാവും നിൽക്കുന്നുണ്ട്. വീഡിയോ കണ്ട് സോഷ്യൽ മീഡിയ അമ്പരന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പാമ്പ് പിടിത്തക്കാരൻ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. കുട്ടി പാമ്പിനെ വാലിൽ പിടിച്ച് പുറകിലേക്ക് വലിക്കുമ്പോൾ പാമ്പ് ഒരു തൂണിനെ ചുറ്റിയിരിക്കാൻ ശ്രമിക്കുന്നുണ്ട്.

എന്നാൽ തന്റെ ഉദ്യമത്തിൽ നിന്ന് പിന്തിരിയാതെ ചെറിയ കുട്ടി പാമ്പിനെ വാലിൽ പിടിച്ച് വലിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുക. കുട്ടി പാമ്പിനെ വലിക്കുന്നുണ്ടെങ്കിലും, കുട്ടി പാമ്പിനൊപ്പം കളിക്കുകയാണെന്നാണ് തോന്നുക. സ്നേക്ക് വേൾഡ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടത്. 4000 ലൈക്കുകളും നേടി. "ഓസ്‌ട്രേലിയയിലെ സാധാരണ ദിവസം" എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SNAKE WORLD (@snake._.world)

ALSO READ: Blue lobster: ഇരുപത് ലക്ഷത്തിൽ ഒന്ന്; നീല ലോബ്സ്റ്ററിനെ ലഭിച്ച മത്സ്യത്തൊഴിലാളി ചെയ്തത് കണ്ടോ?

കൂട്ടുകാരനെ പുതപ്പിച്ച് ഉറക്കുന്ന കുട്ടി; സുഖമായി ഉറങ്ങുന്ന നായ

 മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ നായക്കുട്ടികൾ തന്നെയാണ്. കുട്ടികൾക്ക് അവയെ ഇഷ്ടമാണ്. കുട്ടികൾക്കൊപ്പം കളിക്കാൻ നായക്കുട്ടികൾക്കും ഇഷ്ടം തന്നെയാണ്. അവരുടെ അടുത്ത സുഹൃത്തായി തന്നെയാണ് കുട്ടികൾ നായക്കുട്ടികളെ കാണുന്നതും.

ഇത്തരത്തിൽ ഒരു മനോഹരമായ വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.ഒരു  ഒരു കൊച്ചു പെൺകുട്ടിക്ക് തന്റെ നായയോടുള്ള സ്നേഹമാണ് വീഡിയോയിൽ. നായക്കുട്ടി ഉറങ്ങുമ്പോൾ അവനെ പുതപ്പിട്ട് മൂടുന്ന കുട്ടിയാണ് ദൃശ്യങ്ങളിൽ.

ഒരു കുഞ്ഞിനെ പോലെ അവനെ തഴുകി തഴുകുന്നു അവൻ ഉറങ്ങുമ്പോൾ അവന്റെ അരികിൽ ഇരുന്നു തലോടുകയും ചെയ്യുന്നുണ്ട്. തൊട്ടടുത്തായി ഷീറ്റ് വിരിച്ച് അവളും അതിൽ കിടക്കുന്നുണ്ട്. ട്വീറ്റ് ചെയ്ത വീഡിയോ അധികം താമസിക്കാതെ വൈറലായി."കുട്ടികൾ മൃഗങ്ങളോട് വളരെയധികം സ്‌നേഹവും ആദരവും നൽകുന്നത് കാണുമ്പോൾ മനസ്സിന് കുളിർമയേകുന്നു എന്നാണ് വീഡിയോയ്ക്ക് വന്ന കമൻറുകളിൽ ഒന്ന്.

മനുഷ്യർ ദയയുള്ളവരാണെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.നായയോട് വളരെ മാന്യമായും സൗമ്യമായും ആ കുട്ടിയോട് പെരുമാറി എന്നായിരുന്നു മറ്റൊരാളുടെ കമൻറ്. 18000-ൽ അധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ അത് റി ട്വീററ് ചെയ്യുകയും ചെയ്തു. ബുൾഡോഗ് ലവർ എന്ന ട്വിറ്റർ പേജിൽ നിന്നാണ് വീഡിയോ പങ്ക് വെച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News