Viral Video : വയോധികനെ പൊക്കിയെടുത്ത് യുവതിയുടെ ഡാൻസ് ; ഒടുവിൽ സംഭവിച്ചത്, വീഡിയോ വൈറൽ

Viral Uncle dance Video : മാർവാടി റീൽ വീഡിയോ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.

Written by - Zee Malayalam News Desk | Last Updated : Nov 26, 2022, 04:51 PM IST
  • വീഡിയോയിൽ ഒരു നൃത്ത പരിപാടിക്കിടയിൽ നൃത്തം ചെയ്യണമെന്ന ആഗ്രഹവുമായി വയോധികൻ വേദിയിലേക്ക് കയറി വരികെയാണ്.
  • മാർവാടി റീൽ വീഡിയോ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
  • കുറെ നേരം കറക്കിയതിന് ശേഷമാണ് യുവതി വയോധികനെ താഴെ നിർത്തുന്നത്. ഇതോടെ ഇയാൾ തലകറങ്ങി താഴെ വീഴുകയാണ്.
Viral Video : വയോധികനെ പൊക്കിയെടുത്ത് യുവതിയുടെ ഡാൻസ് ; ഒടുവിൽ സംഭവിച്ചത്, വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ ദിനംപ്രതി ആയിരക്കണക്കിന് വീഡിയോകളാണ് എത്താറുള്ളത്. എന്നാൽ അവയിൽ ചില വീഡിയോകൾ, ആളുകളുടെ ശ്രദ്ധ വളരെയധികം നേടാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇതൊരു വയോധികന്റെയും യുവതിയുടെയും ഡാൻസാണ്. രാജസ്ഥാനി പരമ്പരാഗത നൃത്തമാണ് ഇതെന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. ഈ വീഡിയോ കണ്ട ആളുകൾ ഒരേസമയം അമ്പരക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്.

രാജസ്ഥാനിലെ പരമ്പരഗത നൃത്ത രൂപമാണ് ഗൂമർ.  ബിൽ ഗോത്ര വർഗ്ഗത്തിൽ പെട്ടവരാണ് ഈ നൃത്തം സാധാരണയായി ചെയ്യാറുള്ളത്. സരസ്വതി ദേവിയെ പ്രീതിപ്പെടുത്താനാണ് ഈ നൃത്തം ചെയ്യുന്നതെന്നാണ് വിശ്വാസം. ഗാഗ്ര ചോളി ധരിച്ച് മുഖം ആവരണം ചെയ്ത കൊണ്ടാണ് ഈ നൃത്തം സ്ത്രീകൾ ചെയ്യാറുള്ളത്. ഈ നൃത്ത രൂപത്തിൽ കറങ്ങുന്ന തരത്തിലുള്ള ചുവടുകളാണ് കൂടുതലായും ഉള്ളത് അതിനാലാണ് ഈ നൃത്ത രൂപത്തിന്  ഗൂമർ എന്ന പേര് വന്നത്. ഹിന്ദിയിൽ ഗൂമ്‌നാ എന്ന വാക്കിന്റെ അർത്ഥം കറങ്ങുകയെന്നാണ്. ഇത്തരത്തിൽ ഒരു ഡാൻസിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Viral Video : മഞ്ഞിനിടയിൽ നിന്ന് ബോളിവുഡ് ഗാനത്തിന് ചുവടുകൾ വെച്ച് സുന്ദരി; വീഡിയോ വൈറൽ

വീഡിയോ കാണാം 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by (@marwadi_reel_video_)

 

വീഡിയോയിൽ ഒരു നൃത്ത പരിപാടിക്കിടയിൽ നൃത്തം ചെയ്യണമെന്ന ആഗ്രഹവുമായി വയോധികൻ വേദിയിലേക്ക് കയറി വരികെയാണ്. നിരവധി പേർ പരിപാടി കാണാൻ കൂടിയിരിപ്പുണ്ട്. എന്നാൽ നൃത്തം ചെയ്തിരുന്ന യുവതി ഈ വയോധികനെ വയറിലൂടെ കയ്യിട്ട് എടുത്ത് കറക്കുകയാണ്. കുറെ നേരം കറക്കിയതിന് ശേഷമാണ് യുവതി വയോധികനെ താഴെ നിർത്തുന്നത്. ഇതോടെ ഇയാൾ തലകറങ്ങി താഴെ വീഴുകയാണ്.  മാർവാടി റീൽ വീഡിയോ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News