Viral News: ബാങ്ക് അക്കൗണ്ടിലെത്തിയത് 2,700 കോടി രൂപ...!! സന്തോഷം നീണ്ടുനിന്നത് വെറും നിമിഷങ്ങള്‍ മാത്രം

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു ദിവസവേതനക്കാരൻ ഒരു നിമിഷം പെട്ടെന്ന് കോടീശ്വരനായി...!  ഒന്നും രണ്ടും കോടിയല്ല ഈ ദിവസവേതനക്കാരന്‍റെ അക്കൗണ്ടില്‍ ഒഴുകിയെത്തിയത്‌, 2,700 കോടി രൂപയായിരുന്നു..!!   

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 12:57 PM IST
  • ഉത്തർപ്രദേശിൽ ഒരു ഇഷ്ടിക ചൂള തൊഴിലാളിയാണ് ഒരു നിമിഷംകൊണ്ട് പെട്ടെന്ന് കോടീശ്വരനായി മാറിയത്.
  • ഒന്നും രണ്ടും കോടിയല്ല ഈ ദിവസവേതനക്കാരന്‍റെ അക്കൗണ്ടില്‍ ഒഴുകിയെത്തിയത്‌, 2,700 കോടി രൂപയായിരുന്നു..!!
Viral News: ബാങ്ക് അക്കൗണ്ടിലെത്തിയത്  2,700 കോടി രൂപ...!! സന്തോഷം നീണ്ടുനിന്നത് വെറും നിമിഷങ്ങള്‍ മാത്രം

Viral News: ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു ദിവസവേതനക്കാരൻ ഒരു നിമിഷം പെട്ടെന്ന് കോടീശ്വരനായി...!  ഒന്നും രണ്ടും കോടിയല്ല ഈ ദിവസവേതനക്കാരന്‍റെ അക്കൗണ്ടില്‍ ഒഴുകിയെത്തിയത്‌, 2,700 കോടി രൂപയായിരുന്നു..!!   

ഉത്തർപ്രദേശിൽ ഒരു ഇഷ്ടിക ചൂള തൊഴിലാളിയാണ് ഒരു നിമിഷംകൊണ്ട്  പെട്ടെന്ന്  കോടീശ്വരനായി മാറിയത്.  ഇയാള്‍ രാജസ്ഥാനിലെ ഒരു ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുകയും ദിവസംതോറും  600-800 രൂപ വരെ സമ്പാദിക്കുകയും ചെയ്യുന്ന ഒരു ദിവസവേതനക്കാരനാണ്. ഇയാളുടെ അക്കൗണ്ടിലാണ് ഒറ്റ നിമിഷംകൊണ്ട് 2,700 കോടി രൂപ എത്തിയത്.  

Also Read:  7th Pay Commission Big News: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത..! DA വർദ്ധന എത്രയെന്ന് ഉടന്‍ അറിയാം, നിര്‍ണ്ണായക മന്ത്രിസഭാ യോഗം ഇന്ന്

ഈ വാര്‍ത്ത ഒരു പക്ഷെ നിങ്ങളെയും ആശ്ചര്യപ്പെടുത്താം, എന്നാല്‍ തന്‍റെ അക്കൗണ്ടില്‍ ഇത്രമാത്രം തുക കണ്ട് അതിശയം മാറും മുന്‍പേ  ഇയാളുടെ അക്കൗണ്ടിലെ തുക തിരികെ  126 രൂപയില്‍ എത്തിയിരുന്നു. 

ബിഹാരി ലാൽ എന്ന ഒരു ദിവസക്കൂലിക്കാരന്‍റെ അക്കൗണ്ടിലാണ് ബാങ്ക് അബദ്ധത്തില്‍ ഇത്രയും  തുക നിക്ഷേപിച്ചത്. രാജസ്ഥാനിലാണ്  ഇയാൾ ജോലി ചെയ്യുന്നത്.  ഇപ്പോള്‍ മഴക്കാലമായതിനാൽ ഇഷ്ടിക ചൂള പണി അടഞ്ഞുകിടക്കുകയാണ്.  അതിനാല്‍ ഇയാള്‍ തിരികെ  ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ വീട്ടില്‍ എത്തിയിരിയ്ക്കുകയാണ്.  

ബിഹാരി ലാലിന്  ബാങ്ക് ഓഫ് ഇന്ത്യയിൽ ജൻധൻ അക്കൗണ്ട് ഉണ്ട്. അതിൽനിന്ന് അദ്ദേഹം  100 ​​രൂപ പിൻവലിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ബിഹാരി ലാലിന്‍റെ ഫോണിൽ ഒരു മെസേജ് എത്തി.  2700 കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അതിൽ എഴുതിയിരുന്നത്. ബിഹാരി ലാൽ ഉടൻ തന്നെ തന്‍റെ സുഹൃത്തായ ഒരു ബാങ്ക് ജീവനക്കാരന്‍റെ അടുത്ത് എത്തി. അക്കൗണ്ടിൽ 2700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് ബാങ്ക് സുഹൃത്തും ഇയാളോട് പറഞ്ഞു.  

വിശ്വാസം വരാതെ വീണ്ടും വീണ്ടും  അക്കൗണ്ട്  പരിശോധിച്ച് തുക ഉറപ്പാക്കി. കൂടാതെ,  ബാങ്ക് സ്റ്റേറ്റ്‌മെന്‍റും എടുത്തു,  തന്‍റെ അക്കൗണ്ടിൽ 2700 കോടി രൂപയുണ്ടെന്ന് കണ്ടതായി ബിഹാരി ലാല്‍  പറഞ്ഞു.  

എന്നാല്‍, ബിഹാരി ലാലിന്‍റെ സന്തോഷം അധികനേരം നീണ്ടുനിന്നില്ല,  ഈ അക്കൗണ്ട് പരിശോധിക്കാൻ ബാങ്കിലെത്തിയപ്പോൾ അക്കൗണ്ടിൽ 126 രൂപ മാത്രമാണുള്ളതെന്ന മറുപടിയാണ് ലഭിച്ചത്.

എന്നാല്‍ സംഭവം ഒരു ബാങ്കിംഗ് പിശകാണ് എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.  ബിഹാരി ലാലിന്‍റെ   അക്കൗണ്ട് കുറച്ചു സമയത്തേയ്ക്ക് കണ്ടുകെട്ടുകയും ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പിഴവ് പരിഹരിയ്ക്കുകയും ചെയ്തതായി  ബാങ്ക് ചീഫ് ഡിസ്ട്രിക്ട് മാനേജർ അഭിഷേക് സിൻഹ മാധ്യമങ്ങളോട് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News