ഉത്തർപ്രദേശിലെ കുശിനഗറിൽ കിണറ്റിൽ വീണ് 13 പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വിവാഹ പാർട്ടി നടന്ന വീട്ടിലാണ് ദുരന്തമുണ്ടായത്. ആളുകൾ കൂട്ടമായിരുന്ന കിണറിന്റെ ചുറ്റുമതിൽ തകർന്ന് ഇവർ കിണറ്റിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം ധനസഹായം നൽകും. അധികൃതരോട് സംഭവസ്ഥലം സന്ദർശിക്കാനും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...