UP Viral News: റോഡും ഡ്രെയിനേജ് സംവിധാനവും ആവശ്യപ്പെട്ട് 81 ദിവസത്തെ സമരം, ഒടുവില്‍ മരണത്തിന് കീഴടങ്ങി റാണി ദേവി

വനിതാ ശാക്തീകരണം  (Women Empowerment) വാതോരാതെ പ്രസംഗിക്കുന്ന നേതാക്കളുടെ നാട്ടില്‍നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത.

Written by - Zee Malayalam News Desk | Last Updated : Jan 3, 2022, 03:20 PM IST
  • ഗ്രാമത്തിലേയ്ക്ക് ഒരു റോഡും അഴുക്കുചാല്‍ സംവിധാനവും ആവശ്യപ്പെട്ട് ഒരു സ്ത്രീ നടത്തിവന്നിരുന്ന പ്രതിഷേധം ദുരന്തത്തില്‍ കലാശിച്ചു.
  • പ്രതിഷേധത്തിന്‍റെ 81ാം ദിവസം ആഗ്ര സ്വദേശിനിയായ റാണി ദേവി മരണത്തിന് കീഴടങ്ങി.
UP Viral News: റോഡും ഡ്രെയിനേജ് സംവിധാനവും ആവശ്യപ്പെട്ട് 81 ദിവസത്തെ സമരം, ഒടുവില്‍ മരണത്തിന് കീഴടങ്ങി റാണി ദേവി

Uttar Pradesh: വനിതാ ശാക്തീകരണം  (Women Empowerment) വാതോരാതെ പ്രസംഗിക്കുന്ന നേതാക്കളുടെ നാട്ടില്‍നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത.

ഗ്രാമത്തിലേയ്ക്ക് ഒരു റോഡും  അഴുക്കുചാല്‍  സംവിധാനവും ആവശ്യപ്പെട്ട്  ഒരു സ്ത്രീ നടത്തിവന്നിരുന്ന പ്രതിഷേധം ദുരന്തത്തില്‍ കലാശിച്ചു.  പ്രതിഷേധത്തിന്‍റെ 81ാം ദിവസം ആഗ്ര സ്വദേശിനിയായ  റാണി ദേവി മരണത്തിന് കീഴടങ്ങി.

ഉത്തര്‍ പ്രദേശിലെ മാൽപുര പോലീസ് സ്റ്റേഷൻ പരിധിയിലെ വികാസ് നഗറിൽ താമസിക്കുന്ന റാണി ദേവി  (48) ആയിരുന്നു കഴിഞ്ഞ ഒക്‌ടോബർ 13 മുതൽ സിറോളി-ധനോലി റോഡിലെ സമരസ്ഥലത്ത്   നിസാരമെന്ന് കരുതാവുന്ന ഈ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി പ്രതിഷേധിച്ചിരുന്നത്.  

ഞായറാഴ്ചയാണ് റാണി  ദേവി മരിച്ചത്. സമരസ്ഥലത്തായിരുന്നു റാണി ദേവിയുടെ അന്ത്യം. 
റാണിയുടെഒപ്പം സമരപന്തലില്‍  ഉറങ്ങുകയായിരുന്ന മറ്റൊരു സ്ത്രീയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. 

Also Read: Maveli express Police attack | ട്രെയിനിൽ എഎസ്ഐ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ ടിടിഇയോട് വിശദീകരണം തേടി റെയിൽവേ

ശനിയാഴ്ച രാത്രിയില്‍ സമരപന്തലില്‍ ഉറങ്ങിയ റാണി ദേവി  ഞായറാഴ്ച  പുലര്‍ച്ചെ ഉണര്‍ന്നില്ല.  ഞായറാഴ്ച  രാവിലെ പതിവുപോലെ അവരുടെ മകന്‍  ചായയുമായി എത്തിയപ്പോഴാണ്  റാണി ദേവി മരിച്ച വിവരം അറിയുന്നത്.  റാണിയുടെ ശരീരം തണുത്തു വിറങ്ങലിച്ചിരുന്നു. ഉടന്‍ തന്നെ ഡോക്ടറെ വിളിച്ചുവെങ്കിലും  മരണം  സ്ഥിരീകരിക്കുകയായിരുന്നു. അവരുടെ മരണത്തിന് ജില്ലാ ഭരണകൂടം മാത്രമാണ് ഉത്തരവാദിയെന്ന്  മകന്‍ ആരോപിച്ചു.  

പ്രതിഷേധ സ്ഥലത്ത് റാണി മരിച്ചതായി ജില്ലാ അധികാരികള്‍  സ്ഥിരീകരിച്ചു.  റാണിയുടെ  കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തിക സഹായവും മറ്റ് സർക്കാർ പദ്ധതികൾക്ക് കീഴിലുള്ള ആനുകൂല്യങ്ങളും നൽകാൻ  ശ്രമിക്കുമെന്നും ജില്ലാ അധികാരികള്‍  അറിയിച്ചു.   

കഴിഞ്ഞ 81 ദിവസമായി ഈ പ്രദേശത്തെ ആളുകള്‍  സമരത്തിലാണ്. ആവശ്യങ്ങള്‍ നിസാരം.  ഗ്രാമത്തിലേയ്ക്ക് ഒരു റോഡ്‌ വേണം. കൂടാതെ  ഡ്രെയിനേജ് സംവിധാനവും അനുവദിക്കണം.   ഗ്രാമവാസികള്‍ ജില്ല ആസ്ഥാനത്ത് മുദ്രാവാക്യം മുഴക്കിയും,  തല മൊട്ടയടിച്ചും,  വരാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്തും  പ്രതിഷേധം തുടരുകയായിരുന്നു. അതിനിടെയാണ്  ഈ ദാരുണ സംഭവം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News