ന്യൂ ഡൽഹി: കേരളത്തിലെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗത്തിന്റെ പള്ളി തർക്കം പ്രശ്നത്തിന്റെ പരിഹാരം കണ്ടെത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു സഭകളുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഓർത്തഡോക്സ് സഭയുടെ പ്രതിനിധികളുമായിട്ടാണ് ചർച്ച നിശ്ചിയിച്ചിരിക്കുന്നത്. മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ളയുടെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് പ്രധാനമന്ത്രി പ്രശ്ന പരിഹാരത്തിനായി നേരിട്ടിറങ്ങുന്നത്. ശ്രീധരൻപിള്ള ചർച്ചയിൽ പങ്കെടുക്കും.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഓർത്തഡോക്സ് സഭയുമായുള്ള (Orthodox Church) ചർച്ചയ്ക്കായി തീരുമാനിച്ചിരിക്കുന്നത്. ഡൽഹി ഭദ്രാസന മെത്രാപൊലീത്ത യൂഹാനോൻ മാർ ദിമിത്രിയോസും, സുനഹദോസ് സെക്രട്ടറി യുഹാനോൻ മാർ ദിയസ്കോറോസും, കണ്ടനാട് ഈസ്റ്റ് മെത്രാപൊലീത്ത തോമസ് മാർ അത്തനാസിയോസുമാണ് ഓർത്തഡോക്സ് വിഭാത്തെ പ്രതിനിധീകരിച്ച് മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്.
ALSO READ: സിഖ് ഗുരുക്കന്മാരെ അനുസ്മരിച്ച് 2020ലെ മോദിയുടെ അവസാനത്തെ Mann Ki Baat
സഭ നേതൃത്വം പ്രധാനമന്ത്രിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് മോദി പ്രശ്ന പരിഹാരത്തിനായി ഇരു വിഭാഗങ്ങളെയും ക്ഷണിച്ചതെന്ന് ശ്രീധരൻ പിള്ള (PS Sreedharan Pillai) അറിയിച്ചു. എന്നാൽ തർക്ക പരിഹാരത്തിനായി കേരളത്തിൽ ഉത്തരവാദിത്വം ഉള്ളവർ മൗനം പാലിക്കുകയാണെന്ന് സഭ നേതൃത്വം പറഞ്ഞതായി ശ്രീധരൻ പിള്ള.
നാളെ യാക്കോബായ (Jacobite Church) വിഭാഗത്തിനായി മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസും സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമൊത്തിയോസും കുര്യാക്കോസ് മാർ തെയോഫിലോസുമാണ് ചർച്ചയിൽ പങ്കെടുക്കാനെത്തുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിരിക്കുന്നത്. ഇരു സഭകൾക്കായി ഒരു മണിക്കൂർ വീതം സമയമാണ് പ്രധാനമന്ത്രി അനുവദിച്ചിരിക്കുന്നത്.
ALSO READ: കർഷകർക്ക് മോദിയുടെ സമ്മാനം: 18000 രൂപ അക്കൗണ്ടിലേക്ക്
ഇന്നും നാളെയുമായി ഇരു വിഭാഗങ്ങളുടെയും ഭാഗങ്ങളും ആശങ്കകളും കേട്ട്, എങ്ങനെ പ്രശ്ന പരിഹാരം കണ്ടെത്തണമെന്നായിരിക്കും തുടർനടപടികൾ. എന്നാൽ സുപ്രീം കോടതി (Supreme Court) വിധിയുടെ അടിസ്ഥാനത്തിലായിരുക്കും ബാക്കി പരിഹാര നിർദേശങ്ങൾ കേന്ദ്രം സ്വീകരിക്കുയെന്നാണ് സർക്കാരിന്റെ വിവിധ വൃത്തങ്ങൾ നൽകുന്ന സൂചന.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy