Tamil Nadu COVID Restrictions | തമിഴ്നാട്ടിൽ നാളെ മുതൽ രാത്രികാല കർഫ്യു; ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

ചെന്നൈ നഗര പരിധിയിൽ പൊതു-സ്വകാര്യ ചടങ്ങൾക്ക് പങ്കെടുക്കുവാനുള്ള ആളുകളുടെ എണ്ണം കുറച്ചു. 

Written by - Zee Malayalam News Desk | Last Updated : Jan 5, 2022, 04:51 PM IST
  • രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് രാത്രികാല നിരോധനം.
  • തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് നിരക്ക് 4,000ത്തിന് അരികൽ എത്തിയതോടെയാണ് ഡിഎംകെ സർക്കാർ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
  • സ്കൂളുകൾ അടയ്ക്കാൻ നിർദേശം നൽകി.
  • ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്ക് ഓൺലൈൻ വഴി ക്ലാസ് നടത്തും.
Tamil Nadu COVID Restrictions | തമിഴ്നാട്ടിൽ നാളെ മുതൽ രാത്രികാല കർഫ്യു; ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

ചെന്നൈ : തമിഴ്നാട്ടിലും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു (Tamil Nadu COVID Restrictions). നാളെ ജനുവരി ആറ് മുതൽ രാത്രികാല കർഫ്യു (Tamil Nadu Night Curfew) പ്രഖ്യാപിച്ചു. ഞായറാഴ്ച സമ്പൂർണ ലോക്ഡൗണായിരിക്കും. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് രാത്രികാല നിരോധനം. 

തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് നിരക്ക് 4,000ത്തിന് അരികൽ എത്തിയതോടെയാണ് ഡിഎംകെ സർക്കാർ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. സ്കൂളുകൾ അടയ്ക്കാൻ നിർദേശം നൽകി. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്ക് ഓൺലൈൻ വഴി ക്ലാസ് നടത്തും. 

ALSO READ : കർണാടകത്തിൽ സെമി ലോക്ക്ഡൗൺ? നിയന്ത്രണങ്ങളും നിർദേശങ്ങളും ഇങ്ങനെ

ഇതിന് പുറമെ കോളേജുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഐടി കമ്പനികളോട് വർക്ക് ഫ്രം ഹോം തുടരാൻ സർക്കാർ നിർദേശിച്ചു. ചെന്നൈ നഗര പരിധിയിൽ പൊതു-സ്വകാര്യ ചടങ്ങൾക്ക് പങ്കെടുക്കുവാനുള്ള ആളുകളുടെ എണ്ണം കുറച്ചു. 

ഞായറാഴ്ച സമ്പൂർണ ലോക്ഡൗണായതിനാൽ മെഗാ വാക്സിനേഷൻ യജ്ഞം ശനിയാഴ്ചത്തേക്ക് മാറ്റി. എന്നാൽ പാൽ, പച്ചക്കറി തുടങ്ങിയ അവശ്യസർവീസുകളെ ബാധിക്കില്ല. പെട്രോൾ പമ്പ, ഗ്യാസ് സ്റ്റേഷൻ എന്നിവ മുഴുവൻ സമയവും പ്രവർത്തിക്കും.

ALSO READ : സംസ്ഥാനത്ത് ഒമിക്രോൺ നിയന്ത്രണം കടുപ്പിക്കുന്നു; രാത്രികാല നിരോധനമില്ല

കേരളത്തിന്റെ മറ്റൊരു അയൽ സംസ്ഥാനമായ കർണാടകയിലും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് കർണാടകയിൽ ഏർപ്പെടുത്തിരിക്കുന്നത്. ജനുവരി 19 വരെ രാത്രികാല കർഫ്യുവും, വാരാന്ത്യ കർഫ്യും പ്രഖ്യാപിച്ചിട്ടുണ്ട്. 

1 മുതൽ 9 വരെയുള്ള ക്ലാസുകളും നിർത്തിവച്ചതായി ആരോ​ഗ്യമന്ത്രി അറിയിച്ചു. 10,11,12 ക്ലാസുകൾ ഒഴികെയാണ് ബെംഗളൂരുവിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

ALSO READ : രാജ്യം കോവിഡ് മൂന്നാം തരം​ഗത്തിലോ? 58000 പുതിയ കേസുകൾ, ഒമിക്രോൺ ബാധിതരുടെ എണ്ണം 2000 കടന്നു

വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹം ഓഡിറ്റോറിയത്തിനുള്ളിൽ ആണെങ്കിൽ 100 പേർക്കും പുറത്താണെങ്കിൽ 200 പേർക്കുമാണ് അനുമതി. തിയേറ്റർ, പബ്, ബാർ റെസ്റ്റോറന്റ് മുതലായവ 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് മാത്രമായിരിക്കണം പ്രവർത്തനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News