Tamil Nadu Assembly Election 2021: മത്സരിക്കാന്‍ മണ്ഡലം തേടി ഖുശ്ബു, ചെപ്പുക്ക് മണ്ഡലത്തിന് പിന്നാലെ തിരുനെല്‍വേലിയും കൈവിട്ടു

നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്  കോണ്‍ഗ്രസില്‍ നിന്നും BJPയില്‍ ചേക്കേറിയ ഖുശ്ബുവിന്  തിരിച്ചടികള്‍ സഹയാത്രികയാവുന്നു....  

Written by - Zee Malayalam News Desk | Last Updated : Mar 13, 2021, 11:36 PM IST
  • ഖുശ്ബുവിന് തിരിച്ചടികള്‍ സഹയാത്രികയാവുന്നു....
  • നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രചാരണം തുടങ്ങിയതിന് പിന്നാലെ ചെപ്പുക്ക്-തിരുവല്ലിക്കേനി മണ്ഡലം നഷ്ടമായി. ഇപ്പോള്‍ തിരുനെല്‍വേലിയും നഷ്ടമായിരിയ്ക്കുകയാണ്.
  • പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പേ BJP ജില്ലാ നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ തിരുനെല്‍വേലി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു
Tamil Nadu Assembly Election 2021: മത്സരിക്കാന്‍ മണ്ഡലം തേടി  ഖുശ്ബു,  ചെപ്പുക്ക് മണ്ഡലത്തിന് പിന്നാലെ തിരുനെല്‍വേലിയും കൈവിട്ടു

Chennai: നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്  കോണ്‍ഗ്രസില്‍ നിന്നും BJPയില്‍ ചേക്കേറിയ ഖുശ്ബുവിന്  തിരിച്ചടികള്‍ സഹയാത്രികയാവുന്നു....  

നിയമസഭ  തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി  പ്രചാരണം തുടങ്ങിയതിന് പിന്നാലെ ചെപ്പുക്ക്-തിരുവല്ലിക്കേനി മണ്ഡലം നഷ്ടമായി. ഇപ്പോള്‍ തിരുനെല്‍വേലിയും നഷ്ടമായിരിയ്ക്കുകയാണ്.

തിരുനെല്‍വേലിയില്‍  ഖുശ്ബു (Kushboo) സ്ഥാനാര്‍ഥിയാവുമെന്ന സൂചനകള്‍ പുറത്തു വന്നതിനുപിന്നാലെ മണ്ഡലത്തില്‍ മറ്റൊരു ബിജെപി നേതാവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിയ്ക്കുകയാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ  ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പാണ് BJP ജില്ലാ നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ  BJP ലഭിച്ച തിരുനെല്‍വേലി മണ്ഡലത്തിലെ സാധ്യതയും ഖുശ്ബുവിന് മുന്നില്‍  മങ്ങിയിരിക്കുകയാണ്. 

തിരുനെല്‍വേലിയില്‍ BJP ജില്ല നേതാവ്  നൈനാര്‍ നാഗേന്ദ്രന്‍ ആണ് പത്രിക സമര്‍പ്പിച്ചത്. മകനും തന്‍റെ കടയിലെ ജീവനക്കാരനുമൊപ്പം എത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. നല്ല "സമയ"മായതിനാലാണ് പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്‍പ്തന്നെ  പത്രിക സമര്‍പ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഖുശ്ബുവിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച  പ്രതിസന്ധി തമിഴ്‌നാട് ബിജെപിയില്‍  രൂക്ഷമാവുകയാണ്. ചെപ്പുക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിലാണ് ഖുശ്ബു മത്സരിക്കാന്‍ ആഗ്രഹിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍,  AIADMKയുമായുള്ള BJPയുടെ സീറ്റ് വിഭജന ചര്‍ച്ചയില്‍ മണ്ഡലം പാര്‍ട്ടിയ്ക്ക് നഷ്ടമാവുകയായിരുന്നു. 

 ഇനി  തിരുനെല്‍വേലിയില്‍ ഖുശ്ബുവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍  പ്രാദേശിക നേതൃത്വത്തിന്‍റെ എതിര്‍പ്പ് നേരിടേണ്ടതായി വരും.  

അതേസമയം, AIADMKയുമായി സഖ്യത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന BJPയ്ക്ക് 20 മണ്ഡലങ്ങളാണ് ലഭിച്ചിരിയ്ക്കുന്നത്. എന്നാല്‍,  20 സീറ്റിലും സ്ഥാനാര്‍ത്ഥി മോഹികളുടെ നീണ്ട നിരയുള്ളതിനാല്‍  ഖുശ്ബുവിന്‍റെ മുന്‍പില്‍ പ്രതിസന്ധി ഏറെയാണ്‌...

Also read: Tamil Nadu Assembly Election 2021: യഥാര്‍ത്ഥ പടയാളി ഒന്നും ആഗ്രഹിക്കില്ല, പ്രചാരണം തുടങ്ങിയതിന് പിന്നാലെ മണ്ഡലം നഷ്ടമായതില്‍ പ്രതികരിച്ച് ഖുശ്ബു

അതേസമയം,  BJPയല്ലാതെ മറ്റൊരു പാര്‍ട്ടിയും തനിക്ക് "താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍" അവസരം തന്നിട്ടില്ലെന്നും, അതിന് പാര്‍ട്ടിയോട് ഏറെ നന്ദി യുണ്ടെന്നും ഖുശ്ബു അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. 

AIADMK, PMK യ്ക്ക് സീറ്റ് നല്‍കുന്നതിന് മുന്‍പ് ചെപ്പുക്കില്‍ ഖുശ്ബുവും  DMK സ്ഥാനാര്‍ത്ഥി ഉദയനിഥി സ്റ്റാലിനും തമ്മിലാണ് മത്സരം നടക്കുക എന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്.  ഡി.എം.കെയ്ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ്  ചെപ്പുക്ക് തിരുവല്ലിക്കേനി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

                                                                                                                                                        

Trending News