ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭരണ നിര്‍വഹണം സംബന്ധിച്ച വിവാദത്തില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ണ്ണായക വിധി ഇന്ന്(മെയ് 11 വ്യാഴം) പ്രസ്താവിക്കും. രാജ്യ തലസ്ഥാനത്തെ ഭരണപരമായ അധികാരം യഥാര്‍ത്ഥത്തില്‍ ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത് എന്നതിനെ ചൊല്ലിയാണ് കേന്ദ്ര സര്‍ക്കാരും ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും തമ്മില്‍ തര്‍ക്കം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പ്രസ്താവിക്കുന്നത്. വിഷയം ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തിലും സുപ്രീം കോടതി ഇന്ന് നിലപാട് വ്യക്തമാക്കും.
ആര്‍ക്കാണ് ഡല്‍ഹിയിലെ ഭരണപരമായ അധികാരമെന്ന വിഷയത്തിലാണ് ഭരണഘടനയുടെ 239 എ.എ. അനുച്ഛേദപ്രകാരം ഭരണഘടന ബെഞ്ച് വിധി പ്രസ്താവിക്കുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണറെ മുന്നില്‍ നിര്‍ത്തി ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുക ആണെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിലാണ് വിധി.ഭരിക്കുന്ന സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണമില്ലാത്ത സര്‍ക്കാര്‍, രാജ്യം ഇല്ലാത്ത രാജാവിനെ പോലെയാണെന്നാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹി രാജ്യത്തിന്റെ തലസ്ഥാനമായതിനാല്‍
ALSO READ: സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം; അഞ്ച് പേർ അറസ്റ്റിൽ
ഇവിടത്തെ ഭരണത്തില്‍ കേന്ദ്രത്തിനും മുഖ്യപങ്ക് വഹിക്കാനുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം. സര്‍ക്കാരിന്റെ ഉപദേശങ്ങള്‍ പാലിക്കാന്‍ ഡല്‍ഹിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നാണ് 2018-ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിയില്‍ പ്രസ്താവിച്ചിരുന്നു. കേന്ദ്രവും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടനാ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥ നിയമനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് തുടരുകയാണ്.
2019 ഫെബ്രുവരി 14-ന് ഈ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധികളെഴുതിയിരുന്നു. ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണുമാണ് ഭിന്നവിധികളെഴുതിയത്. ഇതിനു പിന്നാലെ വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നു. ഡല്‍ഹി സര്‍ക്കാരിന്റെ ഹര്‍ജി കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് മൂന്നംഗ ബെഞ്ച് അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ഈ വിഷയം ഏഴ് അംഗ ഭരണഘടന ബെഞ്ചിന് വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...