Sudha Murthy to Rajyasabha: രാജ്യത്തെ നാരീശക്തിയുടെ തെളിവ്; സുധാമൂർത്തി രാജ്യസഭയിലേക്ക്, അറിയുമോ ഈ വനിതയേ..?

Sudha Murthy: പ്രസിഡന്റ് ദ്രൗപതി മുർമ്മുവാണ് സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Mar 8, 2024, 02:18 PM IST
  • പ്രധാനമന്ത്രി നരേന്ത്ര മോദിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
Sudha Murthy to Rajyasabha: രാജ്യത്തെ നാരീശക്തിയുടെ തെളിവ്; സുധാമൂർത്തി രാജ്യസഭയിലേക്ക്, അറിയുമോ ഈ വനിതയേ..?

എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാമൂർത്തി രാജ്യസഭയിലേക്ക്. പ്രസിഡന്റ് ദ്രൗപതി മുർമ്മുവാണ് സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. പ്രധാനമന്ത്രി നരേന്ത്ര മോദിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ഇക്കാര്യം പങ്കുവെച്ചത്. 

സുധാമൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ തെളിവാണെന്നും രാജ്യസഭയിലേക്ക് അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ ആഹ്ലാദമുണ്ടെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. ഇന്‌ഫോസിസ് കമ്പനി സഹസ്ഥാപകൻ എൻ. ആർ നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷന്റെ മുൻ ചെയർപേഴ്സണുമാണ് സുധ. രാജ്യം 2016ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 2023ൽ പത്മഭൂഷണും ലഭിച്ചു. 

ഹൗ ഐ ടോട്ട് മൈ ​ഗ്രാൻഡ്മദർ ടു റീഡ്, മഹാശ്വേത, ഡോളർ, ബഹു തുടങ്ങിയവാണ് സുധാ മൂർത്തിയുടെ പ്രധാന രചനകൾ. കന്ന‍ഡ, ഇം​ഗ്ലീഷ് ഭാഷകളിൽ അവർ എഴുതാറുണ്ട്. ​ഗ്രാമീണ മേഖലയുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുകയും നിരവധി ആരാധനാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത, രോഹൻ മൂർത്തി എന്നിവരാണ് മക്കൾ. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News